August 14, 2026

വയനാട് എഞ്ചിനീയറിംഗ് കോളേജിൽ തൗര്യത്രികം കലാമേള

0
IMG_20190216_073902
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി: 
വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം – 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ കലാമികവ് ഉണരുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ: . അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡ്രണ്ട് യു.എ.പൗലോസ്, പ്രൊഫ. സദാശിവൻ, പ്രൊഫ. സോമസുന്ദരൻ,  പ്രൊഫ.നൗഫൽ, ബഷീർ കെ.ടി., ശ്യാം സുന്ദർ എന്നിവർ ആശംസകളർപ്പിച്ചു.ആർട്സ് ക്ലബ് സെക്രട്ടറി സോനു സ്വാഗതവും യൂണിയൻ സെക്രട്ടറി ഫായിസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും ഗസൽ സന്ധ്യയും നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *