April 24, 2024

കുടക് എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ.

0
Img 20190216 Wa0041
കൽപ്പറ്റ: ചരിത്ര പ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് ഫെബ്രുവരി 22-ന് തുടങ്ങും. മാർച്ച് ഒന്ന് വരെയാണ് ഉറൂസ് എന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ   വാർത്താ സമ്മേളനത്തിൽ അറിയിച്ചു.     22-ന് ജുമുഅ നിസ്കാരത്തിന് ശേഷം  മഖാം സിയാറത്തും പതാക ഉയർത്തലും നടക്കും.    സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച്  സമൂഹ വിവാഹവും ഒരുക്കിയിട്ടുണ്ട്.  22 – മുതൽ  എല്ലാ ദിവസവും  മതപ്രഭാഷണം ഉണ്ടാകും.  23-ന് രാത്രി എട്ട് മണിക്ക് ദിഖ്ർ ഹൽഖയും 24-ന് ഖത്തം ദുആ യും  25-ന്   ഉച്ചക്ക് 12-മണിക്ക്  സാംസ്കാരിക  സമ്മേളനവും  വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ അന്നദാനവും  നടക്കും. 27-ന്  രാവിലെ 10 മണിക്ക് ദു ആ മജ്ലിസും മതപ്രഭാഷണവും.  മാർച്ച് ഒന്നിന് ജുമാ നിസ്കാരത്തിന് ശേഷം  നടക്കുന്ന സമാപന സമ്മേളനത്തിൽ  കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാർ മുഖ്യ പ്രഭാഷണം നടത്തും .   പത്ര സമ്മേളനത്തിൽ  വി.എം. കുഞ്ഞിക്കോയ തങ്ങൾ, സി.എം. മുഹമ്മദ് മുസ്ലിയാർ ,പി.സി. ജലീൽ സഖാഫി, എൻ.എം. അഷ്റഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ     പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news