August 17, 2026

ഇടതു സര്‍ക്കാര്‍ കര്‍ഷകദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷക മോര്‍ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കര്‍ഷകദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷക മോര്‍ച്ച അവശ്യപ്പെട്ടു. 
 കോടിക്കണക്കിന് കര്‍ഷക കുടുംബങ്ങളെ സഹായിക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി കേരളത്തിലെ ചെറുകിട   നാമമാത്ര കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ നടപടിയെ കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി. സി മോഹനനും, ജില്ലാ പ്രസിഡന്റ് വി.കെ രാജനും നിശിതമായി വിമര്‍ശിച്ചു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ കേരളം മാത്രം പിന്‍തിരിഞ്ഞു നില്‍ക്കുന്നത് കര്‍ഷകരോടുളള വഞ്ചനയാണ് കാണിക്കുന്നത്.
   രാജ്യം മുഴുവന്‍ അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 20 ആണെന്നറിയിച്ചിട്ടും കേരള സര്‍ക്കാരോ, കൃഷി വകുപ്പോ ഒരു നടപടിയും സ്വീകരിച്ചില്ല. കര്‍ഷക വകുപ്പ് മന്ത്രി രാധാമോഹന്‍ സിങ്ങിന്റെ ശ്രദ്ധയില്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന്, കേരള കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി നല്‍കിയ കര്‍ശനനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപ്പോഴെങ്കിലും പദ്ധതിയുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കൃഷി ഭവനുകള്‍ തയ്യാറായത്. ഇടതുവലതുമുന്നണികളും, ഭരണപ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും ഈ കര്‍ഷകക്ഷേമ പദ്ധതിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ്.
  കേന്ദ്രകൃഷിവകുപ്പ് മന്ത്രി ഇടപെടുന്നതുവരെ അപേക്ഷകള്‍ സ്വീകരിക്കാതിരുന്നതിന് കാരണം. തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ദിനത്തില്‍ കൃഷി ഭവനുകള്‍ തുറന്ന് അപേക്ഷകള്‍ സ്വീകരിക്കണമെന്ന് കര്‍ഷമോര്‍ച്ച നേതാക്കള്‍ കൃഷിഭവന്‍ ഉദേ്യാഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും നിഷേധാത്മക നിലപാടാണ് ചില ഉദേ്യാഗസ്ഥന്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്.
  തുറന്ന് പ്രവര്‍ത്തിച്ച കൃഷിഭവനുകള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. ഇത് കോണ്‍ഗ്രസ്സിന്റെയും കപട കര്‍ഷക പ്രേമമാണ് വെളിവാകുന്നത്. വടക്കെ ഇന്ത്യയിലെ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന ഇടതുവലതുമുന്നണികള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മിണ്ടുന്നില്ല.
   പ്രളയദുരിതാശ്വാസപദ്ധതിയില്‍ നിന്നും ഒരു രൂപ പോലും കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.  ഇടതു സര്‍ക്കാരിന്റെ കര്‍ഷകരോടുളള നിലപാട് ജനങ്ങള്‍ മനസ്സിലാക്കണമെന്നും കര്‍ഷക ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളിലും പങ്കാളികളാണമെന്നും നേതാക്കള്‍ പറഞ്ഞു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *