മുഖ്യമന്ത്രി പിണറായി വിജയൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ചു: ഷീന ആവശ്യപ്പെട്ടാൽ ജോലി മാറ്റി നൽകും.
കൽപ്പറ്റ: കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കം കുന്നിലെ വാഴക്കണ്ടി തറവാട് വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെ എട്ടരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. സർക്കാർ കുടുംബത്തോടൊപ്പമുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി അസിസ്റ്റൻറ് തസ്തികയിൽ ഷീനക്ക് തുടരാൻ താൽപ്പര്യമില്ലങ്കിൽ പോലീസിൽ എസ്.ഐ. തസ്തികയിൽ ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിൽ മേപ്പാടിയിൽ ഇറങ്ങി റോഡ് മാർഗ്ഗം വസന്തകുമാറിന്റെ വീട്ടിലെത്തി ഉടൻ മടങ്ങുകയും ചെയ്തു.മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.





Leave a Reply