സഹപാഠിക്ക് കൈത്താങ്ങുമായി ചങ്ങാതിക്കൂട്ടത്തിന് തുടക്കമായി
മാനന്തവാടി : സമഗ്ര ശിക്ഷ കേരളം മാനന്തവാടി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ സ്കൂളുമായി ബന്ധിപ്പിക്കുന്ന ചങ്ങാതികൂട്ടം പദ്ധതിക്ക് തുടക്കമായി വിവിധകാരണങ്ങളാൽ സ്കൂളിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ വീട്ടിൽ റിസോഴ്സ് റൂം ഒരുക്കുക കൂട്ടുകൂടാം പുസ്തക ചങ്ങാതി എന്ന പേരിൽ ലൈബ്രറി ഒരുക്കുക തുടങ്ങിയവയാണ് ചങ്ങാതിക്കൂട്ടം ലക്ഷ്യമിടുന്നത് .ഭിന്നശേഷി കുട്ടിയുടെ പേര് ചേർത്ത ക്ലാസിലെ കുട്ടികൾ ആഴ്ചയിലൊരിക്കൽ കുട്ടിയുടെ വീട് സന്ദർശിച്ച് വിവിധ പഠനപ്രവർത്തനങ്ങൾ പകർന്ന് നൽകുകയും തുടർ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും .പഞ്ചായത്ത് പ്രതിനിധികൾ ,അധ്യാപകർ, സഹപഠിതാക്കൾ ,അയൽവാസികൾ എന്നിവരടങ്ങുന്നതാണ് ചങ്ങാതികൂട്ടം .മാനന്തവാടി ബ്ലോക്കിലെ ആദ്യത്തെ ചങ്ങാതികൂട്ടം തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം കുന്നോത്ത് മുഹമ്മദ് സിനാന്റെ വീട്ടിൽ ആരംഭിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ പഠന പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ചു .റിസോഴ്സ് അധ്യാപിക അഞ്ജലി ജോസഫ് നേതൃത്വം നൽകി .തികച്ചും ഉത്സവാന്തരീക്ഷം ആയിരുന്നു മുഹമ്മദ് സിനാന്റെ വീട് വാർഡ് മെമ്പർ ഗ്രേസി ചങ്ങാതികൂട്ടം ഉദ്ഘാടനംചെയ്തു, ബി.പി.ഒ കെ സത്യൻ അധ്യക്ഷതവഹിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഒ. പ്രമോദ് ,പ്രധാനാധ്യാപകൻ കെ.ടി സുരേന്ദ്രൻ , മദർ പിടിഎ പ്രസിഡണ്ട് ജിഷ, അധ്യാപകരായ ജാഫർ മണിമല ജയരാജൻ ഷുക്കൂർ തരുവണ എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ ഷാഹിദ ജിഷ ജി.എസ് ,ഇബ്രാഹിം .എം എന്നിവർ സംബന്ധിച്ചു





Leave a Reply