August 12, 2026

മന്ത്രിമാരായ കെ കെ ശൈലജയും എ സി മൊയ്തീനും ഇന്ന് വയനാട്ടിൽ ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ഇന്ന്  (ഫെബ്രുവരി 21) വയനാട്ജില്ലയില്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി കെ കെ ശൈലജ 11.30 ന് തവിഞ്ഞാല്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയവും 12.30 ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒഫ്താല്‍മിക് ഓപ്പറേഷന്‍ തീയേറ്ററും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് മാനന്തവാടി പഴശി പാര്‍ക്കില്‍ മാതൃഭൂമി ഷീ ന്യൂസ് പുരസ്‌കാര ജേതാവായ കുംഭയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് ഹൃദ്യം പദ്ധതി പ്രകാരം സര്‍ജറി കഴിഞ്ഞ 35 കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കൂടെ ഉച്ചഭക്ഷണം. 2.30 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിടോദ്ഘാടനവും 3.30ന് വൈത്തിരി താലൂക്ക് ആശുപത്രി പുതിയ വാര്‍ഡിന്റെ തറക്കല്ലിടല്‍ കര്‍മവും നടത്തും. നാലുമണിക്ക് വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും. 4.30ന് കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയും ആറുമണിക്ക് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കേള്‍വി സംബന്ധമായ പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനവും നടത്തും. 
മന്ത്രി എ സി മൊയ്തീന്‍ രാവിലെ 10ന് പടിഞ്ഞാറത്തറ ബാപ്‌കോ പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് അഗതി രഹിത കേരളം സംസ്ഥാനതല ഉദ്ഘാടനവും 12 ന് മീനങ്ങാടി സര്‍വ്വീസ് ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഉച്ചക്ക് 2.30ന് ചീരാല്‍ ഗവ. യു പി സ്‌കൂള്‍ കെട്ടിടംവും മൂന്നു മണിക്ക് ചീരാല്‍ ഹോമിയോ ആശുപത്രി കെട്ടിടവും നാടിനു സമര്‍പ്പിക്കും. 3.30ന് വിളമ്പുകണ്ടം യു പി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *