May 9, 2026

കമ്പനിക്കുന്നില്‍ തീപ്പിടുത്തം: ഒഴിവായത് വന്‍ ദുരന്തം

0
20190221_125659_resized
By ന്യൂസ് വയനാട് ബ്യൂറോ
.
കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ കമ്പനിക്കുന്നില്‍ ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് വന്‍ തീപ്പിടുത്തമുണ്ടായി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും പോലീസിന്‍റെയും അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്നും പ്രദേശത്തെ രക്ഷിച്ചത്. തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ കൈവശത്തിലുള്ള പത്തോളം ഏക്കറിലുള്ള ഭൂമിയില്‍ പകുതിയോളം സ്ഥലത്ത് തീ പടര്‍ന്നു. ഈ സ്ഥലത്തോട് ചേര്‍ന്ന് രണ്ട് ആദിവാസി കോളനികളടക്കം നിരവധി വീടുകളുണ്ട്. തീ കണ്ടയുടനെ സ്ഥലത്തെത്തിയ നാട്ടുകാര്‍ കുടിവെള്ളത്തിനായി വീടുകളില്‍ സംഭരിച്ച വെള്ളം ഉപയോഗിച്ച് വീടുകളുള്ള ഭാഗത്തെ തീ അണക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സിന് വാഹനം സ്ഥലത്തെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ തീയണക്കാന്‍ പരിശ്രമിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണിയുടെയും വൈസ് പ്രസിഡന്‍റ് കെ വി സന്തോഷിന്‍റെയും നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പടിഞ്ഞാറത്തറ പോലീസും പൊതു പ്രവര്‍ത്തകരും നാട്ടുകാരും മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ സ്ഥലത്തോട് ചേര്‍ന്ന സ്വകാര്യ തോട്ടത്തിലേക്ക് തീ പടര്‍ന്ന് ഏതാനും പ്രദേശത്ത് കൃഷി നാശവുമുണ്ടായിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *