May 9, 2026

അറക്കൽ കുടുംബത്തിന്റെ പ്രവർത്തനം സമൂഹത്തിന് മാതൃകയെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ. എ

0
IMG-20190303-WA0006
By ന്യൂസ് വയനാട് ബ്യൂറോ
 
അറക്കൽ  കുടുംബത്തിന്റെ പ്രവർത്തനം  സമൂഹത്തിന് മാതൃകയെന്ന് ഐ.സി.ബാലകൃഷ്ണൻ
എം.എൽ.എ. വിവാഹത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജീവകാരുണ്യ പ്രവർത്തനത്തിന് എന്നും മാതൃകയായ അറയ്ക്കൽ ജോയിയുടെ  കുടുംബം ഉദയ ഫുട്ബോളിനോടനുബന്ധിച്ച് നടത്തിയ ഏഴ് യുവതി -യുവാക്കളുടെ സമൂഹ വിവാഹം മറ്റുള്ളവർക്ക് മാതൃകയാണെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.ചടങ്ങിൽ
പി. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ആത്മീയാചാര്യൻ സ്വാമിജി ഡോ: പുനലൂർ പ്രഭാകരൻ,റാഷിദ് ഗസ്സാലി കൂളിവയൽ,
ഫാ.പോൾ മുണ്ടോലിക്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ,നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്,.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, ഡി.സി.ആർ.ബി.ഡി .വൈ . എസ്. പി.  കെ.എം. ദേവസ്യ,. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ.ടി.ദിലീപ് കുമാർ,
ഗീത ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.തങ്കമണി, അനിഷ സുരേന്ദ്രൻ, ഉഷ വിജയൻ, ഉദയ വായനശാല ഭാരവാഹി കമ്മനമോഹനൻ, കൈപ്പാണി ഇബ്രാഹീം, ജോസഫ് ഫ്രാൻസീസ് വടക്കേടത്ത് തുടങ്ങി രാഷ്ട്രീയ സമൂഹസാംസ്ക്കാരിക മേഖലകളിലുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *