June 20, 2026

മാനന്തവാടി ഗവ.യു.പി. ഇനി സോളാർ ക്യാമ്പസ്: ഓപ്പൺ ഓഡിറ്റോറിയവും ഹരിത പന്തലും ഉദ്ഘാടനം തിങ്കളാഴ്ച.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന മാനന്തവാടി ഗവ: യു.പി. സ്കൂൾ കൂടുതൽ മികവിലേക്ക് ഉയരുന്നു. മാനന്തവാടി നഗര സഭ പദ്ധതിയിൽ പൂർത്തീകരിച്ച ഓപ്പൺ ഓഡിറ്റോറിയം, ഹരിത പന്തൽ, സോളാർ ക്യാമ്പസ് എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി നിർവ്വഹിക്കും. മാനന്തവാടി നഗര സഭ ഈ വിദ്യാലയത്തെ മാതൃക വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി 30 ലക്ഷം രൂപ ചിലവിലാണ് ഇവ പൂർത്തീകരിച്ചത്. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ. അധ്യക്ഷത വഹിക്കും മാനന്തവാടി നഗര സഭാ ചെയർപേഴ്സൺ വി.ആർ. പ്രവീജ്, പ്രധാനാധ്യാപിക മേരി അരൂജ ,പി.ടി. എ. പ്രസിഡണ്ട് കെ.വി. ജുബൈർ എന്നിവർ സംബന്ധിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *