April 17, 2026

കൊലപാത രാഷ്ട്രീയത്തിനും അറുതി വരുത്താൻ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ഡോ.തെമന്‍ ഫര്‍സാന

0
facebook_1552144427486
By ന്യൂസ് വയനാട് ബ്യൂറോ
മഹിള കോൺഗ്രസ് വയനാട് കൺവെൻഷൻ നടത്തി
കല്‍പ്പറ്റ: ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുവാനും കാപാലികന്മാരുടെ കൊലപാത രാഷ്ട്രീയത്തിനും അറുതി വരുത്തുവാനും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ.തെമന്‍ ഫര്‍സാന പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.വയനാട് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ഫിലോമിന മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ, മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി, സംസ്ഥാന ജനറല്‍ സെക്രട്ടറി സരള ഉണ്ണിത്താന്‍ സംസ്ഥാന സെക്രട്ടറിമാരായ മാര്‍ഗരറ്റ് തോമസ്, എല്‍.സമ്പത്ത് വര്‍ഗ്ഗീസ്, അംബിക കേളു, സി.പി. പുഷ്പലത, ജില്ലാ ഭാരവാഹികളായ എ.എം, ശാന്തകുമാരി, ഉഷാതമ്പി, ഉഷ വിജയന്‍, പി.കല്ല്യാണി, ഉഷാകാവുങ്കല്‍, ശകുന്തള ഷണ്‍മുഖന്‍, കെ.മിനി, രാധ രവീന്ദ്രന്‍, മേരി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *