തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു: കർശന നിയന്ത്രണവും നിരീക്ഷണവും തുടങ്ങി : വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 25 വരെ അവസരം .

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രഖ്യാപിച്ചതും തുടരുന്നതുമായ സർക്കാർ പദ്ധതികൾ തുടരാം
 വെള്ളപ്പൊക്കം, വരൾച്ച മുതലായ
പ്രകൃതിക്ഷോഭങ്ങളുമായി  ബന്ധപ്പെട്ട ആശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ തുടരാം
. മൈതാനങ്ങൾ പോലെയുള്ള പൊതുസ്ഥലങ്ങൾ യാതൊരു പക്ഷഭേദവുമില്ലാതെ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും അനുവദിക്കണം.
. മറ്റ് രാഷ്ട്രീയ കക്ഷികളോടും സ്ഥാനാർത്ഥികളോടുമുള്ള
വിമർശനം അവരുടെ നയങ്ങളും പരിപാടികളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം.
. സമാധാനപരമായ വ്യക്തിജീവിതത്തിനുളള  അവകാശങ്ങൾ കാത്തു സംരക്ഷിക്കപ്പെടണം
. പൊതു യോഗങ്ങൾ നടത്തുന്നത് തീയ്യതിയും സമയവും മുൻകൂട്ടി  വാങ്ങുകയും വേണം
. യോഗങ്ങൾ നടത്താനുദ്ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും നിരോധന ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാനിക്കണം
. ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം 
.പ്രകടനങ്ങൾ ആരംഭിക്കുന്ന സ്ഥലവും സമയവും 
കടന്നുപോകുന്ന റൂട്ട് ,അവസാനിക്കുന്ന സ്ഥലം ,സമയം മുതലായവ മുൻകൂട്ടി തീരുമാനിച്ചു പോലീസിന് മുൻകൂർ അനുവാദം ലഭ്യമാക്കണം 
.പ്രകടനങ്ങൾ ഗതാഗത തടസം ഉണ്ടാകാതെ നോക്കണം
. പ്രകടനങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകർ ബാഡ്ജുകളോ തിരിച്ചറിയൽ കാർഡുകൾ ധരിക്കണം 
.രാഷ്ട്രീയ പാർട്ടികൾ വോട്ടർമാർക്കു നൽകുന്ന അനൗദ്യോഗിക സ്ലിപ്പുകൾ വെള്ളപേപ്പറിലായിരിക്കുകയും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കുകയോ ചെയ്യരുത് 
.പ്രചരണ കാലത്തും പോളിംഗ് ദിവസവും 
വാഹന ഉപയോഗം നിശ്ചിത വ്യവസ്ഥകൾക്കുള്ളിൽ നിന്നുമാത്രമേ പാടുള്ളൂ 
.തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക അനുമതി ഇല്ലാതെ വോട്ടർ, സ്ഥാനാർത്ഥി, ഏജൻറ്മാർ എന്നിവരൊഴികെ മറ്റാർക്കും പോളിംഗ് ബൂത്തിൽ പ്രവേശനമില്ല
. ജാതി മത ഭാഷാപരമായ വിദ്വേഷങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഇടപെടരുത് 
.വ്യക്തിഹത്യ ഉണ്ടാക്കുന്ന രീതിയിലുള്ള വിമർശനങ്ങൾ പാടില്ല 
.ദേവാലയങ്ങൾ ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കരുത്
. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കൽ, വോട്ടർമാരെ ഭയപ്പെടുത്തുക, പോളിംഗ് ബൂത്തുകളുടെ  100 മീറ്റർ പരിധിക്കുള്ളിൽ ഉള്ള വോട്ടർമാരെ സ്വാധീനിക്കുക, തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് അടുത്ത് 48 മണിക്കൂറിനുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് ബൂത്തുകളിലേക്കോ, തിരിച്ചോ വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുക എന്നിവയെല്ലാം  മാതൃകാ പെരുമാറ്റ
ചട്ടലംഘനങ്ങളാണ്
. നോട്ടീസുകൾ ബാനറുകൾ പോസ്റ്ററുകൾ എന്നിവ സ്വകാര്യവ്യക്തികളുടെ സ്ഥലത്തോ, മതിലുകളിലോ പതിക്കുന്നതിന് അവരുടെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം.
. ഒരു രാഷ്ട്രീയ കക്ഷിയുടെ പൊതുയോഗം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രകടനം കടന്നുപോകാതെ ശ്രദ്ധിക്കണം.
. മറ്റു രാഷ്ട്രീയ കക്ഷികളുടെ പോസ്റ്ററുകളോ , ബാനറുകളോ നശിപ്പിക്കുകയോ എടുത്തുമാറ്റുകയോ ചെയ്യരുത്.
. ഉച്ചഭാഷിണികൾ രാവിലെ ആറുമണിക്ക് മുൻപും രാത്രി പത്തുമണിക്ക് ശേഷവും ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണി ഉപയോഗത്തിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുവാദം നിർബന്ധമാണ്.
. ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തിരഞ്ഞെടുപ്പ് നിരീക്ഷകൻ, റിട്ടേണിംഗ് ഓഫീസർ, സെക്ടർ മജിസ്ട്രേറ്റ് മുതലായവരുടെ ശ്രദ്ധയിൽ കൊണ്ടുവരാം .
. പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് യാതൊരുവിധ തെരഞ്ഞെടുപ്പ് പരസ്യങ്ങളും നൽകാൻ പാടില്ല.
. സി.വിജിൽ – മാതൃകാ പെരുമാറ്റ ചട്ടത്തിൽ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് മുഖേന പ്രസ്തുത ലേഖനത്തിന് ഫോട്ടോ, വീഡിയോ സഹിതം ആപ്പിൽ അപ്‌ലോഡ് ചെയ്യാം പരാതി നൽകാം. ആപ്പ് തുറന്ന് അഞ്ചുമിനിറ്റിനുള്ളിൽ പരാതി അപ്‌ലോഡ് ചെയ്യാം.
 രാഷ്ട്രീയ പാർട്ടി പ്രതിനിധികളും  ഉദ്യോഗസ്ഥരും  നിർബന്ധമായും  പെരുമാറ്റചട്ടം പാലിക്കണമെന്നും വയനാട് ജില്ലാ കലക്ടർ എ. ആർ. അജയകുമാർ പറഞ്ഞു.  പരാതികൾ അറിയിക്കാൻ   സി.വിജിൽ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും വാഹനങ്ങൾ ഉപയോഗിക്കാൻ  സുവിധാ എന്ന മറ്റൊരു ആപ്ലിക്കേഷനും ഉപയോഗിക്കാമെന്നും കലക്ടർ പറഞ്ഞു. വയനാട്ടിൽ നിലവിൽ  581245 വോട്ടർമാരാണ് ഉള്ളത്.  മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം


 ഇരു കുടുംബത്തിലെ യുവാവും യുവതിയും സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ബത്തേരിക്കടുത്ത്   നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സ്ഫോടന മുണ്ടായത്.   എളവൻ  ...
Read More
മാനന്തവാടി:മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ്. ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം  പേര്‍ക്ക്  പരിക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരുട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് ...
Read More
   തിരുനെല്ലി പഞ്ചായത്തിൽ കാറ്റിലും മഴയിലും നാല് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.  കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ചേകാടി ആത്താറ്റ് കുന്ന് ...
Read More
തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട്ടില്‍ സലീമിന്റെ മകന്‍ ഷാഹുല്‍ ഹമീദ്(20) ആണ് പിടിയിലായത്.കഞ്ചാവ് ബീഡിയായും ചെറുപൊതികളായും പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഷാഹുലിനെ ആവശ്യക്കാരെന്ന നിലയില്‍ സമീപിച്ചാണ് കഞ്ചാവ് ...
Read More
വി.വി.അർജുൻ വിശ്വനാഥന് യു.എസ്. എസ്. സ്കോളർഷിപ്പ് കൽപ്പറ്റ : മീനങ്ങാടി മൈലമ്പാടി ഗോഖലെ നഗർ എ. എൻ. എം. യു.പി.  സ്കൂൾ  ഏഴാം ക്ലാസ് വിദ്യാർത്ഥി  വി.വി. അർജുൻ ...
Read More
വൈദ്യുതി മുടങ്ങും കണിയാമ്പറ്റ-കൂട്ടമുണ്ട 66 കെ.വി വൈദ്യുതി ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ മെയ് 5 വരെ രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ ...
Read More
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്  അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് സുകുമാരൻ അട്ടപ്പാടി.വയനാട് കലക്ട്രേറ്റിന് മുമ്പിൽ തൊവരിമല സമര സമിതി നടത്തുന്ന ...
Read More
 മലബാർ സംരംഭക കൂട്ടായ്മ 27-ന് വയനാട്ടിൽകൽപ്പറ്റ: കാർഷിക  മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ പുത്തൻ ബിസിനസ് ആശയങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം മുൻനിർത്തി കൽപ്പറ്റയിലെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ...
Read More
. സി.വി.ഷിബു.കൽപ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ മിച്ചഭൂമി കയ്യേറി സമരം നടത്തി വരികയും പിന്നീട് കുടിയിറക്കപെടുകയും ചെയ്ത സമരക്കാർ കളക്ട്രേറ്റിന് മുൻപിൽ നടത്തിവരുന്ന സമരം കരുത്താർജ്ജിക്കുന്നു. ബുധനാഴ്ച  വൈകിട്ട് അഞ്ചരയോടെയാണ് ...
Read More
കൽപ്പറ്റ: തൊവരിമലയിലെ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച്  ഭൂസമരസമിതി പ്രവർത്തകർ വയനാട്  കളക്ട്രേറ്റ് ഉപരോധിക്കുന്നു. സി പി ഐ എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ...
Read More

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *