July 14, 2026

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട കവർച്ചാ കേസ് പ്രതി പിടിയിലായി

0
Screenshot_2019-03-11-12-28-17-428_com.android.chrome
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട കവർച്ചാ കേസ് പ്രതി പിടിയിലായി. വൈത്തിരി തളിപ്പുഴ ലക്ഷം വീട് കോളനിയിലെ മായൻ മരക്കാർ വീട്ടിൽ ഷാനിബ് (23) ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കവർച്ച നടത്തിയ കേസിൽ പിടിയിലായ ഷാനിബ് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നിന്നുമാണ് പാറാവ്കാരനെ ആക്രമിച്ച്  ഞായറാഴ്ച രാത്രി  രക്ഷപെട്ടത്. വൈത്തിരി കോളിച്ചാലിലെ ബന്ധു വീട്ടിൽനിന്നുമാണ് ചൊവ്വാഴ്ച പുലർച്ചെ    ഇയാൾ പിടിയിലായത്. ഇയാളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *