March 28, 2024

പനമരത്തെ കൊല കൊമ്പനെ തുരത്താനായില്ല.

0
Img 20190312 103257
കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. 
കൽപ്പറ്റ  : പാൽ അളന്ന് വീട്ടിലേക്ക് മടങ്ങിയ വൃദ്ധൻ 
കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു.  . പനമരം ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ(65) ആണ്   മരിച്ചത്.  പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ. സുരേഷിന്റെ പിതാവാണ്. 
ചൊവ്വാഴ്ച  രാവിലെ പാൽ അളന്ന്  തിരിച്ചു വീട്ടിലേക്ക് പോകും വഴി  കാപ്പും ചാലിൽ വെച്ച്   ആനയുടെ മുൻമ്പിൽ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു .ഏറെ നേരം റോഡിൽ കിടന്ന രാഘവനെ നാട്ടുകാർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഏഴരയോടെ മരണ പെടുകയായിരുന്നു
കാട്ടാനയുടെ ആക്രമണം തുടരുന്ന പനമരത്തിനടുത്തെ കാപ്പും ചാലിലും പരിസര പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു.    


 കൊലയാളി ആനയെ വരുതിയിലാക്കി മയക്കുവെടി വെച്ച് പിടിക്കാൻ മുത്തങ്ങയിൽ നിന്നും കുങ്കിയാനകളെ എത്തിച്ചു. വടക്കനാട്  കൊമ്പനെ പിടികൂടി മുത്തങ്ങ ആന പന്തിയിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ച കുങ്കിയാനകളായ  നീലകണ്ഠനും സൂര്യനുമാണ്  ഉച്ചക്ക് ഒരു മണിയോടെ  പനമരത്തെത്തിയത്. രാവിലെ മുതൽ കൊലയാളി ആനയെ കാട്കയറ്റാൻ ശ്രമം തുടങ്ങിയെങ്കിലും ആക്രമണകാരിയായ ആന കൈതക്കൽ പള്ളിയുടെ മൈതാനിക്ക് സമീപം കാട്ടിൽ നിലയുറപ്പിച്ചത് വിനയായി .ആനയെ തുരത്തുന്നതിനിടെ വനപാലകർക്ക് പരിക്കേറ്റിരുന്നു. മാനുവൽ ജോർജ്, എ.കെ സാജൻ, ക്രിസ്റ്റി, വിജയൻ, കാളൻ എന്നിവർക്കാണ് പരിക്കേറ്റത്.പരിസരത്ത് നിരോധനാജ്ഞ തുടരുകയാണ്. 

കാപ്പും ചാലിൽ രാഘവൻ എന്ന വൃദ്ധൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിലും ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.   മരിച്ച രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, രാത്രി കാവൽ ഏർപ്പെടുത്തും , പ്രദേശത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിക്കും തുടങ്ങിയ ഉറപ്പിനെ തുടർന്ന്  റോഡ് ഉപരോധം അവസാനിപ്പിച്ചു. ആന  ആക്രമണകാരിയായതിനാൽ മയക്ക് വെടി വെക്കാൻ കഴിഞ്ഞില്ല. ആനയെ കാട് കയറ്റാനുള്ള ശ്രമം വൈകിയും തുടരുകയാണ്.   .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *