July 14, 2026

ജനമഹാറാലിയില്‍ വയനാട്ടില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കും: ഐ സി ബാലകൃഷ്ണൻ എം.എൽ. എ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മാര്‍ച്ച് 14ന് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ജനമഹാറാലിയില്‍ വയനാട് ജില്ലയില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. ജനമഹാറാലിയില്‍ പങ്കെടുക്കുന്നതിനായി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് കടപ്പുറത്ത് എത്തിച്ചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു പഞ്ചായത്തില്‍ നിന്നും 200 പേരാണ് കോഴിക്കോട് നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദ് ചെയ്യേണ്ടി വന്നത്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാനായിരുന്നു രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *