August 12, 2026

പിഞ്ചോമന റാസി മുഹമ്മദിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.

0
IMG_20190314_184736
By ന്യൂസ് വയനാട് ബ്യൂറോ

  • ..വൈത്തിരിയിൽ  ലോറിയിടിച്ച്   സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ്   മരിച്ച എൽ.കെ.ജി വിദ്യാർത്ഥിയുടെ ഖബറടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു.വൈത്തിരി എച്ച് .ഐ . എം. യു.പി.സ്കൂളിലെ എൽ.കെ. ജി. വിദ്യാർത്ഥിയും പുല്ലത്ത് മുഹമ്മദ് റാഫി തസ്റുബ ദമ്പതികളുടെ മകനുമായ റാസി മുഹമ്മദിനാണ് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊതി നൽകിയത് .ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്കൂൾ വിട്ട് പിതൃസഹോദരന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് റാസിയെന്ന പിഞ്ചോമനയെ മരണം തട്ടിയെടുത്തത്. റോഡിന് പരമാവധി സൈഡിലൂടെ പതുക്കെ പോകവെയാണ് അതേ ദിശയിൽ പോവുകയായിരുന്ന ലോറി തട്ടിയത്. ദേശീയ പാതയിൽ തെറിച്ച് വീണ കുട്ടിക്ക് ജീവൻ നഷ്ടപെടുകയായിരുന്നു. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈത്തിരി മദ്രസ ഹാളിൽ പൊതുദർശനത്തിന് വച്ചു. നൂറ് കണക്കിനാളുകളാണ് പിഞ്ചോമനയുടെ മുഖമൊന്ന് കാണാൻ എത്തിയത്.ഉച്ചയ്ക്ക് ഒന്നരയോടെ വൈത്തിരി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. ഖത്തറിൽ നിന്നും പിതാവ്  മുഹമ്മദ് റാഫി  രാവിലെ എത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *