March 29, 2024

ഒരുക്കങ്ങൾ പൂർത്തിയായി : വള്ളിക്കൂർക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാകും.

0
Img 20190314 Wa0103
വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ  തുടക്കം
മാനന്തവാടി: 
വയനാടിന്റെ ദേശീയ മഹോത്സവം  ശ്രീ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. .
മാർച്ച് 15 മുതൽ 28 വരെയാണ് വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം നടക്കുന്നത് 15 ന് രാവിലെ 9.30ന് താഴെ കാവിന് സമീപം ആഘോഷ കമ്മറ്റി ഓഫീസ് സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്യും. ദിവസവും മേലെക്കാവിലും താഴെ കാവിലെ ഓപ്പൺ സ്റ്റേജിലും വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും മേലെ കാവിൽ ദിവസവും ക്ഷേത്രആചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് നടക്കുക ചിത്രരചന, അക്ഷരശ്ലോക മത്സരം, തിരുവാതിര, ആദ്ധ്യാത്മിക പ്രഭാഷണം, നങ്ങ്യാർ കൂത്ത്, ഓട്ടൻതുള്ളൽ, ചാക്ക്യാർകൂത്ത് തുടങ്ങിയ പരിപാടികൾ മേലെക്കാവിൽ ദിവസവും ഉണ്ടാവും. താഴെ കാവിൽ നൃത്തനൃത്ത്യങ്ങൾ, കലാസന്ധ്യാ ,ഗാനമേള തുടങ്ങിയ പരിപാടികളും നടക്കും. ഉത്സവത്തിന്റെ ഏഴാം ദിവസമായ മാർച്ച് 21 ന് താഴെ കാവിൽ കൊടിയേറ്റം നടക്കും. 24 ന് ഒപ്പനയ്ക്ക് പോകും 25 ന് ഒപ്പന വരവും നടക്കും .അന്ന് വൈകും 6.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും .28ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള അടിയറ വരവുകളും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: എം.വേണുഗോപാൽ,സെക്രട്ടറി പി.വി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സന്തോഷ് ജി നായർ, ട്രസ്റ്റിമാരായ ഏച്ചോം ഗോപി.ഇ.പി.മോഹൻദാസ്, എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *