April 24, 2024

മലപ്പുറത്ത് വെസ്റ്റ് നൈല്‍ ഫീവർ സ്ഥിരീകരിച്ചു; വയനാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം

0
Img 20190314 Wa0060
മലപ്പുറം വേങ്ങര എ.ആർ നഗറിലെ 6 വയസ്സുകാരനാണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്.  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.
*എന്താണ് വെസ്റ്റ് നെെൽ വെെറസ്*
1973ൽ ആഫ്രിക്കയിലെ വെസ്റ്റ് നെെൽ മേഖലയിലാണ് ഈ വെെറസ് ബാധ കണ്ടെത്തിയത്. അതിനാലാണ് ഈ വെെറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. പക്ഷികളിൽ നിന്ന് കൊതുകുകളിൽ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.
*ലഷണങ്ങൾ*
സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകൾ.
വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം.
വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സാധരണയായി വെസ്റ്റ് നെെൽ വെെറസ് ബാധ അധികം അപകടകാരിയല്ല. വെെറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂർ‌ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുൻകരുതൽ. കൊതുക്, പക്ഷികൾ എന്നിവ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്.
വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം. മസ്‌തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *