April 20, 2024

അനിൽകുമാറിന്റെ ആത്മഹത്യ: സി.പി.എം യോഗത്തിൽ പ്രവർത്തകർ ഇറങ്ങിപ്പോയി: ഏരിയ സെക്രട്ടറി കെ.എം. വർക്കി രാജിവച്ചു

0
മാനന്തവാടി :  തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ എന്ന അനുട്ടി  ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ വീണ്ടും പൊട്ടിത്തെറി. വയനാട് ജില്ലാ  നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കിസ്ഥാനം രാജിവെച്ചു.സെക്രട്ടറിയുടെ ചുമതല ഒ.ആർ.കേളു എം.എൽ.എ.യ്ക്ക് നൽകി.അനിലിന്റെ ആത്മഹത്യയിൽ പരാമർശിക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗം പി.വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. . പി.വി.ബാലകൃഷ്ണൻ കൺവീനറായ കമ്മിറ്റി വാസുവിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യാനും പാർട്ടിയിൽ നിന്നും പുറത്താക്കാനും ശുപാർശ ചെയ്തിരുന്നു.ഇത് നടപ്പിലാക്കാതായതോടെയാണ് കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ നടന്ന ജില്ല കൺവൻഷനിൽ കെ.എം. വർക്കി ഉൾപ്പെടെയുള്ളവർ വിഷയം ഉന്നയിച്ചത്.എളമരം കരീം പങ്കെടുത്ത യോഗത്തിൽ വെച്ച് പ്രശ്നം പരിഹരിക്കപ്പെടാതായതോടെയാണ് കെ.എം. വർക്കി ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ആസിഫ്, ബാബു ഷജിൽ കുമാർ ഉൾപ്പെടെയുള്ളവർ ഇറങ്ങി പോയത്.വാസു ജില്ലാ കമ്മിറ്റി നിയന്ത്രിക്കുന്ന സി.ഐ.ടി.യുവിഭാഗത്തിൽപ്പെട്ട ആളാണ്.അതാണ് നടപടി എടുക്കാൻ നേതൃത്വം തയ്യാറാകാത്തതെന്നാണ് സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വി.എസ്.പക്ഷത്ത് നിൽക്കുന്നവർക്കി മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ ആരോപണം. അതേ സമയം സി.പി.എമ്മിലെ വിഭാഗീയത എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിച്ച് തുടങ്ങി.ചൊവ്വാഴ്ച വിളിച്ചു ചേർത്ത തവിഞ്ഞാൽ മണ്ഡലം കൺവെൻഷൻ സി.പി.എം.നേതാക്കൾ ബഹിഷ്ക്കരിച്ചതിനാൽ യോഗം ചേരാനായില്ല. പേര്യ ലോക്കൽ സെക്രട്ടറി ടി.കെ.അയ്യപ്പൻ, ബാബു ഷജിൽ കുമാർ, ബെന്നി ആന്റി ണി ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗം ബഹിഷ്ക്കരിച്ചത്.പുതിയ സംഭവ വികാസങ്ങളിൽ വയനാട് ജില്ലാ നേതൃത്വം ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താറുമാറാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *