August 14, 2026

പ്ലസ് വൺ വിദ്യാർത്ഥിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ബന്ധുക്കൾ : പൗരസമിതി സമരത്തിനൊരുങ്ങുന്നു.

0
IMG-20190320-WA0017
By ന്യൂസ് വയനാട് ബ്യൂറോ
പ്ലസ് വൺ വിദ്യാർത്ഥിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ബന്ധുക്കൾ : പൗരസമിതി സമരത്തിനൊരുങ്ങുന്നു

കൽപ്പറ്റ: കൽപ്പറ്റ ചുഴലി ചൂരിയമ്പം കോളനിയിലെ ഷിജു കെ.വി. എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണന്ന് സംശയിക്കുന്നതായി ബന്ധുക്കളും പൗരസമിതിയും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ഡിസംബർ 31-നാണ്   ദുരൂഹ സാഹചര്യത്തിൽ   കൽപ്പറ്റ എസ്.കെ. എം.ജെ. യു.പി. സ്കൂൾ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഷിജുവിന്റെ മരണത്തിലെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട്  പ്രദേശവാസികൾ പൗരസമിതി രുപികരിച്ചു.. മരണത്തിൽ സമഗ്ര അന്വോഷണമുണ്ടായില്ലങ്കിൽ കലക്ട്രേറ്റ് ഉപരോധവും പോലിസ്‌റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് രൂപം കൊടുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
 ക്രിസ്മസ് അവധിക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷിജു പിന്നീട് തിരിച്ചു വന്നില്ല. സുഹൃത്തിന്റെ വീട്ടിലെത്തി എന്നു പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷിജുവിനെക്കുറിച്ച്‌ യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഷിജുവിനെ കാണാതായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കല്പറ്റ എസ്‌കെഎംജെ യുപി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നത് തങ്ങളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ബന്ധുക്കൾ  പറയുന്നത്. ഷിജുവിനെ ആരോ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ സംശയം.  ക്രിസ്തുമസ് അവധിക്ക് തിരുനെല്ലി അപ്പപ്പാറയിൽ കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു.  27-ന് രാവിലെ വീട്ടിലേക്ക് വരികയാണ് തന്നെ ഫോണിൽ വിളിച്ച്  പറഞ്ഞിരുന്നെന്ന് സഹോദരൻ  കെ.വി. ഷിബീഷ്  പറഞ്ഞു.
   ഡിസംബര്‍ 31 നാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്.
മേപ്പാടി പ്രീമെട്രിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു കെ.വി. ഷിജു. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഷിജുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. അതേസമയം സ്‌കൂള്‍ ഹോസ്റ്റലില്‍ മുൻ വാർഡന്റെ പ്രകൃതി വിരുദ്ധ പീഠനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അദ്ദേഹം ഭീഷണി പ്പെടുത്തിയിരുന്നുവെന്നും ചില കൂട്ടുകാരിൽ നിന്നു.
 ഷിജുവിന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുള്ളതായും  മറ്റൊരു സഹോദരന്‍  കെ.വി.ബിജു പറഞ്ഞു.  പറയുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. എന്നാൽ കാര്യക്ഷമമായ അന്വോഷണമുണ്ടായിട്ടില്ലന്നും ബന്ധുകൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ മരണത്തിന്റെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി രൂപികരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.സംഭവ ശേഷം രാത്രി കാലങ്ങളിൽ തങ്ങളുടെ കോളനിയിൽ രാത്രിയിൽ ചില വാഹനങ്ങൾ എത്താറുണ്ടന്നും വളർത്തുനായ്ക്കളിൽ രണ്ടെണ്ണത്തിനെ കൊല്ലുകയും  ഒന്നിന്റെ കാൽ വെട്ടുകയും ചെയ്തിട്ടുണ്ടന്ന് കോളനിവാസിയായ ആർ. സീത പറഞ്ഞു. പൗരസമിതി ചെയർമാൻ കെ.ശശി ,കൺവീനർ എം. സനീഷ്, എം. പാർവ്വതി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *