April 20, 2024

സി.പി.എമ്മിലെ വിഭാഗീയത: അനൂട്ടിക്കൊരു കൂട്ട്: നോട്ടക്ക് വോട്ട് ചെയ്യണമെന്ന് വാട്സ് ആപ്പ് കൂട്ടായ്മ

0
Mty Cpm 19

മാനന്തവാടി ∙ സിപിഎം ബ്രാ‍ഞ്ച്  കമ്മിറ്റി അംഗവും തവിഞ്ഞാൽ സഹകരണ ബാങ്ക്
ജീവനക്കാരനുമായ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരനായ അന്നത്തെ
ബാങ്ക് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്
നോട്ടയ്ക്ക് വോട്ട് ചെയ്യാൻ തയാറെടുക്കുകയാണ്   തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു സംഘം സിപിഎം
പ്രവർത്തകർ. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് സഖാക്കൾ അനൂട്ടി എന്ന്
വിളിക്കുന്ന അനിൽകുമാർ വിഷം കഴിച്ച് ജീവനൊടുക്കിയത്. അന്നത്തെ ബാങ്ക്
പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു നേതാവുമായ പി.
വാസുവാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതി സ്വന്തം രക്തം കൊണ്ട് ഒപ്പിട്ട
ആത്മഹത്യാകുറിപ്പുകൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങൾ ആരംംഭിച്ചത്  '. തുടർന്ന്
സി.പി.എം പ്രവർത്തകർ അടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ പലതവണ  തലപ്പുഴയിൽ
നടക്കുകയും ആരോപണ വിധേയനായ പി. വാസുവിന്റെ വീടി് നേരെ കല്ലേറ്
ഉണ്ടാകുകയും ചെയ്തു.

          പ്രതിഷേധം ശക്തമായതോടെ സിപിഎം ഏരിയാ കമ്മിറ്റി
ചേർന്ന് വാസുവിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. സിപിഎം
അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും റിപ്പോർട്ട് ലഭിക്കുകയും ചെയ്തിട്ടും
പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതോടെയാണ് പ്രദേശത്ത് പ്രതിഷേധം മൂർഛിച്ചത്. .

അനിൽ കുമാറിന്റെ    മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി
ഉണ്ടാകാത്തതിനാൽ പാർട്ടിക്ക് വോട്ട് ചെയ്യാതെ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ
ആഹ്വാനം ചെയ്ത് സിപിഎം അനുഭാവികൾ നവ മാധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റർ
പ്രചരിപ്പിക്കുന്നുണ്ട്. തങ്ങൾ ഉന്നയിക്കുന്ന ആവശ്യത്തോട് ഇനിയും പാർട്ടി
നേതൃത്വം നിഷേധ നിലപാട് തുടർന്നാൽ പരസ്യമായി പ്രതികരിക്കാനും പാർട്ടി
അംഗങ്ങൾ അടക്കം ഒരുങ്ങുന്നുണ്ട്. ചില ജനപ്രതിനിധികളും ലോക്കൽ, ഏരിയാ
കമ്മിറ്റികളിൽ ഉള്ള ചിലരും ഇടപെട്ടാണ് പരസ്യ പ്രതികരണം തടഞ്ഞത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം. വർക്കി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. 

പാർട്ടിയിൽ പൊട്ടിത്തെറി നടക്കുന്നതായി വന്ന വാർത്ത വാസ‌്തവ
വിരുദ്ധമാണെന്നും സംഘടനാ നടപടി തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും
ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *