April 27, 2024

കേന്ദ്ര സർക്കാർ ജനഹൃദയങ്ങളെ രണ്ട് ചേരികളാക്കുന്നു – എം.വി.ശ്രേയാംസ് കുമാർ

0
Img 20190323 Wa0102
   
തലപ്പുഴ: ജനഹൃദയങ്ങളെ രണ്ട് ചേരികളാക്കുന്ന ഭരണമാണ് കേന്ദ്ര സർക്കാരിന്റെതെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ പറഞ്ഞു.വയനാട് ലോകസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിന്റെ മാനന്തവാടി നിയോജക മണ്ഡലം പര്യടന പരിപാടി തലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 
ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ മൂലം സാധാരണക്കാരായ ജനങ്ങൾ വലിയ പ്രയാസമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നയങ്ങളിൽ
യാതൊരു വ്യത്യാസമില്ല.രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്.മുൻ യു.പി.എ സർക്കാരിൽ ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായത് കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി പോലുള്ളവ ഇന്ത്യയിൽ നടപ്പിലായതെന്ന് അദ്ദേഹം പറഞ്ഞു.കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പി.പി.സുനീർ,വിജയൻ ചെറുകര, പി.വി.സഹദേവൻ, പി.വി.പത്മനാഭൻ, എം.പി.അനിൽ, കെ.എം. വർക്കി, ഇ.ജെ.ബാബു, കെ.റഫീഖ്, അനീഷ സുരേന്ദ്രൻ, കെ.ഷബീറലി, ഡോ. ഗോകുൽദേവ് എന്നിവർ സംസാരിച്ചു.പേര്യ, വാളാട്, കോറോം, മക്കിയാട്, വെളളമുണ്ട8/4 ,നാലാംമൈൽ,അഞ്ചുകുന്ന്, ഏച്ചോം, പനമരം, പയ്യമ്പള്ളി, കാട്ടിക്കുളം, അപ്പപ്പാറ, തൃശ്ശിലേരി, പള്ളിക്കൽ, മാനന്തവാടി എന്നിവിടങ്ങളിലാണ് ശനിയാഴ്ച സ്വീകരണ പൊതുയോഗങ്ങൾ നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *