April 17, 2026

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ഫോട്ടോ നല്‍കണം.

0
By ന്യൂസ് വയനാട് ബ്യൂറോ
 
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് നാമനിര്‍ദ്ദേശ പത്രികകളോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ ഒരു ഫോട്ടോ  കൂടി സമര്‍പ്പിക്കണം.  ഫോട്ടോയുടെ മറുഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ ഒപ്പ് രേഖപ്പെടുത്തണം.  തിരഞ്ഞെടുപ്പ്  വിജ്ഞാപനത്തിന് മുമ്പ് മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ.  ഫോട്ടോ കളറോ ബ്ലാക്ക് ആന്‍ഡ് വൈറ്റോ ആകാം.  2 സെ.മി. 2.5 സെ.മി വലിപ്പത്തിലുള്ള സ്റ്റാമ്പ് സൈസ് ഫോട്ടോ നേരിട്ട് ക്യാമറയെ അഭിമുഖീകരിക്കുന്ന രീതിയിലുള്ളതായിരിക്കണം.  യൂണിഫോം ധരിച്ചതോ, തൊപ്പി, ഇരുണ്ട ഗ്ലാസ് മുതലായവ വെച്ചുകൊണ്ടോ എടുത്തിട്ടുള്ള ഫോട്ടോ സ്വീകരിക്കില്ലെന്ന് വയനാട് പാര്‍ലമെന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *