May 8, 2024

എൻ. ഡി.എ. സ്ഥാനാർത്ഥിത്വം മാറിമറിഞ്ഞു: രാഹുലിനെതിരെ ബി.ജെ. പി.ക്ക് മത്സരിക്കാൻ കളമൊരുക്കി ആന്റോ അഗസ്റ്റ്യൻ പിൻവാങ്ങി: പൈലി വാത്യാട്ട് സ്ഥാനാർത്ഥി.

0
Paily Vathiattu Nda Wyd
  
കല്‍പ്പറ്റ: വി.വി പൈലി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസ് സംസ്ഥാന  വൈസ് പ്രസിഡണ്ടും കണ്ണൂര്‍ കൊട്ടിയൂര്‍ കേളകം കണിച്ചാര്‍ സ്വദേശിയുമായ  പൈലി വാത്യാട്ട് (64) വയനാട്ടില്‍ എന്‍ഡിക്ക് വേണ്ടി ജനവിധി തേടും. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നേരത്തെ പ്രചരണം തുടങ്ങിയ കേരള കോൺഗ്രസ് ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റ്യൻ ബി.ജെ. പി.ക്ക് കളമൊരുക്കി പിൻ വാങ്ങി. രാഹുൽ മത്സരിച്ചാൽ ബി.ജെ.പി. സീറ്റ് ഏറ്റെടുത്ത് നിർമ്മല സീതാരാമൻ മത്സരിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ആന്റോ അഗസ്റ്റ്യന് ചില ഓഫറുകൾ വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. നിലവിൽ ബി.ഡി.ജെ. എസിന്ന് അനുവദിച്ച സീറ്റ് നേരത്തെ കേരള കോൺഗ്രസിന് നൽകി എൻ. ഡി.എ. സ്വതന്ത്രനായി മത്സരിക്കാനാണ് ധാരണയായതും ആന്റോ അഗസ്റ്റ്യൻ പ്രചരണം തുടങ്ങിയതും. 

പൈലി വാത്യാട്ട് എംഎ, ബിഎഡ് ബിരുദധാരിയാണ്. എംഎ ഡിഫന്‍സ് സര്‍വ്വീസ് പൂര്‍ത്തിയാക്കി. കേളകം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, പേരാവൂര്‍ ബ്ലോക്ക് വികസന സമിതി സെക്രട്ടറി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രേഡ് സെക്രട്ടറിയായി 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം. 2006-2008ല്‍ കണ്ണൂര്‍ ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍. 15 വര്‍ഷമായി ഓര്‍ത്തഡോക്‌സ് സഭ മാനേജിങ്ങ് കമ്മറ്റി അംഗമാണ്. വെരി. റവ കെ.ജി ഗീവര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പയോടൊപ്പം 40 വര്‍ഷം ജീവിതം. ( ഭാര്യയുടെ ഇളയച്ചന്‍) കേളകം വാത്യാട്ട് പരേതനായ വര്‍ക്കിയുടെയും അന്നമ്മയുടെയും മകനാണ് ഭാര്യ ഡോക്ടര്‍ അന്നമ്മ പൈലി .മൂന്ന് ആണ്‍മക്കള്‍. അജീഷ് വി പൈലി (ബാഗ്ലൂര്‍) ജോര്‍ജ് വി പൈലി (എഞ്ചിനിയര്‍ യുകെ)  എബി വി പൈലി (ബാഗ്ലൂര്‍ എയറോനോട്ടിക്ക് എഞ്ചിനിയര്‍) വയനാട് മണ്ഡലത്തിലെ തിരുമ്പാടി വേളാങ്കോട് ആണ് തറവാട്. മാനന്തവാടി ബോയ്‌സ് ടൗണില്‍ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി 40 പഞ്ചായത്ത് പ്രസിഡണ്ട്മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടത് അന്ന് വലിയ വാര്‍ത്തായിരുന്നു. ആര്‍മി സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡില്‍ മൂന്ന് തവണ ഇന്റെര്‍വ്യൂവിന് ഹാജരായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *