July 16, 2026

ആനോ റെക്ടല്‍ ക്ലിനിക് തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.  നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ആനോ റെക്ടല്‍ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.വിദഗ്ധ പരിശോധനയും ചികിത്സയും ഇവിടെ ലഭിക്കും.സര്‍ക്കാര്‍തലത്തില്‍ ജില്ലയിലെ ഏക ചികിത്സാ കേന്ദ്രമാണിത്. ജില്ലാ ആയുര്‍വേദ ആസ്പത്രിയിലെ പുതിയ ഒ.പി.ബ്ലോക്കിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.ഓപ്പറേഷന്‍കൂടാതെയുള്ള ശാസ്ത്രീയ ചികിത്സാ രീതികളാണ് ഇവിടെ നിന്നും ലഭിക്കുക. ജീവിതശൈലീ ക്രമീകരണങ്ങളും ആഹാര ക്രമങ്ങളും രോഗം വീണ്ടും വരാതെ നോക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04936 207455.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *