പ്രളയത്തിൽ കൈത്താങ്ങായവർക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം.
തവിഞ്ഞാൽ പഞ്ചായത്ത് ഓണാഘോഷവും പ്രളയാനന്ത പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിക്കൽ ചടങ്ങും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, വാളാട്, വളാട് കാരുണ്യ, പേര്യാ റിസ്കൂ ക്യൂ ടീമിനെയും വ്യക്തികളായ കൃഷി ഓഫീസർ കെ.ജി.സുനിൽ, റിജോ ,പഞ്ചായത്ത് സെക്രട്ടറി സലീം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബു ഷജിൽ കുമാർ, എൻ.ജെ. ഷജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.ജി.ബാബു, ലിസി ജോസ്, സി.പ്രസാദ്, സി.ഡി.എസ് ചെയർപേഴ്സൺ ശാന്ത വിജയൻ, ടി.കെ.പുഷ്പൻ, ജോസ് പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply