ഷെൽട്ടർ ഹോമിൽ ഓണാഘോഷം നടത്തി.
പാറത്തോട്ടം കർഷക വികസന സമിതി മാനന്തവാടിയിൽ നടത്തുന്ന ഷെൽട്ടർ ഹോമിൽ ഓണാഘോഷം നടത്തി.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭാ രാജൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഷൈല ജോസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കടവത്ത് മുഹമദ്, നരസഭ കൗൺസിലർ ഷീജാ ഫ്രാൻസീസ്, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ നിസ, ഹെൽത്ത് ഇൻസ്പക്ട്ടർ ഹരിപ്രിയ, അംഗൺവാടി വർക്കർ ശാന്ത, ഷെൽട്ടർ കൗൺസിലർ എം.കെ.അമൃത, സെക്രട്ടറി പി.വി.വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply