October 23, 2026

പതിനൊന്ന് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി തിരുഹൃദയ സന്യാസിനി സഭ

0
IMG-20190912-WA0197.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


2018 ൽ പ്രളയം തകർത്തെറിഞ്ഞ മക്കിമല പുതിയിടം പ്രദേശത്തെ 11 കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ദ്വാരക ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുഹൃദയ സന്യാസിനി സഭ. പുതിയിടം ചെറുപുഷ്പ്പം ദേവാലയത്തിന് സമീപത്തെ സന്യാസിനി സഭയുടെ കൈവശമുള്ള 72.5 സെന്റ് സ്ഥലമാണ് 11 കുടുംബങ്ങൾക്കായി നൽകിയത്.പുതിയിടം കുസുമഗിരി എൽ.പി.സ്കൂളിൽ നടന്ന ആധാരം കൈമാറൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നിർമ്മല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസി മാത്യു അദ്ധ്യക്ഷത വഹിച്ചു.പുതിയിടം ചെറുപുഷ്പ ദേവാലയ വികാരി ഫാദർ ജ്യോതിഷ്  കാരക്കട കുടുംബങ്ങൾക്ക് ആധാരം കൈമാറി. മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ യേശുദാസ് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ജെ.ഷജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പ്രസാദ്, വിജയലക്ഷമി ടീച്ചർ, വില്ലേജ് ഓഫീസർ വിനോദ് ,സിറ്റർ ആനീറ്റ, സിസ്റ്റർ സലോമി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *