August 12, 2026

വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

0
o.r.-kelu.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന  ഓണംവാരാഘോഷം 2019-ന്റെ ഭാഗമായി  മാനന്തവാടി പഴശ്ശിപാര്‍ക്കില്‍  ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കലാകാരന്‍മാരുടെ കൂട്ടായ്മയായ നന്മ വയനാടാണ് ആണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഗദ്ധിക, വട്ടകളി,  ഓണപ്പാട്ടുകള്‍ തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികള്‍. ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം  ചെയ്തു. മാനന്തവാടി  നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡി.ടി.പി.സി. സെക്രട്ടറി ബി. ആനന്ദ്, ഡി.ടി.പി.സി.  ഗവേണിങ് ബോഡി മെമ്പര്‍  പി.വി. സഹദേവന്‍, പഴശ്ശിപാര്‍ക്ക് മാനേജര്‍ ബൈജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *