April 29, 2024

കൂട്ട് 89 -ഓണാഘോഷവും കിറ്റ് വിതരണവും നടത്തി

0
Img 20190914 Wa0398.jpg
: കല്ലോടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 1989 ൽ എസ്.എസ്.എൽ.സി.  പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "കൂട്ട് -89" ഓണാഘോഷവും ഓണക്കിറ്റ് കിറ്റ് വിതരണവും നടത്തി . പ്രളയസമയത്ത് താങ്ങായിനിന്ന് പ്രവർത്തിച്ച കൂട്ട് സമാഹരിച്ച തുകകൊണ്ട് ഓണകിറ്റുകൾ തയ്യാറാക്കി വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ള വീടുകളിൽ എത്തിച്ചുകൊടുത്തു .കൂടാതെ കൂട്ടിലെ എല്ലാ അംഗങ്ങളും കല്ലോടിയിൽ സമ്മേളിക്കുകയും ഒരുമയുടെയും സാഹോദര്യത്തിന്റെയും ആഘോഷമായ ഓണം കൊണ്ടാടുകയും ചെയ്തു .ആഘോഷങ്ങളിൽ പരമ്പരാഗത കളികളായ നാരങ്ങായോട്ടം ,കസേരകളി ,വടംവലി ,കുപ്പിയിൽ വെള്ളം നിറക്കൽ ,കലം തല്ലിപൊട്ടിക്കൽ, സുന്ദരിയ്ക്ക് പൊട്ടുതൊടൽ എന്നിവ നടത്തി പഴയകാല ഓർമ്മകൾ പങ്കുവെച്ചു .തുടർന്ന് വിഭവ സമർത്ഥമായ ഓണസദ്യയും ഒരുക്കി .ഓണാഘോഷത്തിന്റെയും കിറ്റ് വിതരണത്തിന്റെയും ഉത്‌ഘാടനം മാനന്തവാടി ഗവൺമെന്റ് ഹോസ്പിറ്റലിലെ നഴ്സിങ് അസിസ്റ്റന്റ് ജോയ്‌സി ജോസഫ് നിർവ്വഹിച്ചു .ചടങ്ങിൽ കൂട്ടിന്റെ സാമൂഹികസേവനത്തിൽ മുഴുവൻ സമയവും പങ്കാളിയായ ജോജി യവനാർകുളത്തെ കൂട്ടിന്റെ ട്രഷറർ ബൈജു പള്ളിവാതുക്കൽ പൊന്നാടയണിയിച്ചു. ശാരദസജീവൻ,പ്രീത,രാജു തീയാട്ട്,ഹക്കിം,സജി താഴയങ്ങാടി,എന്നിവർ ഓണാഘോഷത്തിന് നേതൃത്വം വഹിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *