കോഴിവില ഏകീകരണം ബിനാമികളെ സഹായിക്കാനെന്ന് -യൂത്ത് കോൺഗ്രസ്
മാനന്തവാടി നഗരസഭയിൽ ഏറെ വിമർശനങ്ങൾക്ക് ശേഷം നഗരസഭ വിളിച്ചു ചേർത്ത യോഗതീരുമാന പ്രകാരം നടപ്പാക്കിയ കോഴി വില ഏകീകരണത്തിലൂടെ ഉപഭോക്താക്കളെ കൊള്ളയടിച്ച് ബിനാമികളെ സഹായിക്കുന്ന രീതിയിലാണ് നഗരസഭയുടെ തീരുമാനം.നഗരസഭ പരിധിയിലെ പയ്യംപ്പള്ളി, ഒണ്ടയങ്ങാടി,പിലാക്കാവ്, കുഴിനിലം തുടങ്ങിയ പ്രദേശങ്ങളിൽ 130 ൽ താഴെയുള്ള വിലക്കായിരുന്നു വിറ്റിരുംന്നത്.നഗരസഭ ഭരണം കയ്യാളുന്നവരുടെ ബിനാമികളുടെ പേരിലുള്ള കച്ചവടക്കാരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാന്ന് ഏകീകരണം. മാനന്തവാടി താലൂക്കിലെ പല പഞ്ചായത്തുകളിലും കിലോയ്ക്ക് 110 രൂപയും കൂടാതെ പലതരത്തിലുള്ള ഓഫറുകളും നൽകുമ്പോളാണ് മാനന്തവാടിയിൽ ഉപഭോക്താക്കളെ അറക്കുംന്ന രീതിയുമായി കോഴികച്ചവടക്കാർ പോകുന്നത്. മാനന്തവാടിയിൽ വില കുറച്ചു വിൽക്കാൻ തയ്യാറായി വരുംന്ന വ്യാപാരികൾക്ക് പുതിയ ലൈസൻസു പോലും കൊടുക്കാൻ നഗരസഭ തയ്യാറാകുംന്നില്ല… ചില വ്യക്തികളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഏകീകരണം കൊണ്ട് സാധിച്ചിട്ടുള്ളൂ.മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ ഏതൊരു കച്ചവടത്തിനും ലൈസൻസ് കൊടുക്കാമെന്നിരിക്കെ പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കാതെയുള്ള തുഗ്ലക്ക് പരിഷ്കാരവുമായി പോകുന്ന നഗരസഭക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് പത്രപ്രസ്ഥാവനയിൽ ആരോപിച്ചു.





Leave a Reply