സത്യവതി ടീച്ചറെ പൗരാവലി 21-ന് ആദരിക്കും.
മാനന്തവാടി:
സംസ്ഥാന അധ്യാപക അവാർഡ് നേടിയ സത്യവതി ടീച്ചറെ ആദരിക്കൽ ചടങ്ങും ഓണാഘോഷവും 21 ന് പയ്യംമ്പള്ളി കുറുക്കൻമൂലയിൽ നടക്കും. ആഘോഷ പരിപാടിയോടനുബന്ധിച്ച് വടംവലി ഉൾപ്പെടെ വിവിധങ്ങളായ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുറുക്കൻമൂല വാർഡ് വികസന സമിതി, കുടുംബശ്രീ, ജി.എൽ.പി.സ്കൂൾ കുറുക്കൻമൂല, ബാലവേദി, ശ്രേയസ്, ഡബ്ല്യു.എസ്.എസ്.എസ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കുറുക്കൻമൂല ജി.എൽ.പി.സ്കൂളിലെ പ്രധാനധ്യാപികയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സത്യവതി ടീച്ചറെ ആദരിക്കൽ ചടങ്ങും ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കുന്നത്. 21 ന് രാവിലെ 8.30 മുതൽ തന്നെ പരിപാടികൾ ആരംഭിക്കും ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വടംവലി മത്സരവും നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം ഒ.ആർ.കേളു എൽ.എൽ.എ. ഉദ്ഘാടനം ചെയ്യും. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് സത്യവതി ടീച്ചറെ ആദരിക്കും. നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് സമ്മാനദാനം നിർവ്വഹിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Byte)
വാർഡ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, സംഘാടക സമിതി ഭാരവാഹികളായ ആലീസ് സിസിൽ, ഷൈനി റോയി, മിനി ആന്റണി, ബേബി തെനംകുഴി, സണ്ണി മണ്ണാറത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply