സൗപര്‍ണ്ണിക സംഗീത സ്കൂള്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു: ഉദ്ഘാടനം ഞായറാഴ്ച.
.
കല്‍പ്പറ്റ: സംഗീത പഠനത്തോടൊപ്പം മത്സരങ്ങള്‍ക്ക് പ്രത്യേക പരിശീലനവുമൊരുക്കിക്കൊണ്ട് സൗപര്‍ണ്ണിക സ്കൂള്‍ ഓഫ് മ്യൂസിക് കല്‍പ്പറ്റയില്‍ സെപ്റ്റമ്പര്‍ 22ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് സൗമ്യ ബിജോയ്, സുചിത്ര ശ്രീധര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ലളിതഗാനം, സിനിമാഗാനം, ഗസല്‍, മാപ്പിളപ്പാട്ട്, മലയാളം പദ്യം, ദേശഭക്തിഗാനം, സംഘഗാനം, നാടന്‍പാട്ട്, ഉര്‍ദുഗസല്‍ തുടങ്ങിയവയില്‍ മികച്ച ശിക്ഷണം നല്‍കുന്ന സ്കൂളില്‍ കലാലയ മത്സരങ്ങളിലും ഭക്തി ഗാനമേള, ഭജന്‍സ് എന്നിവയിലും പ്രത്യേക പരിശീലനം നല്‍കുന്നു.
സംഗീത അധ്യാപികയും പ്രശസ്ത ഗായികയുമായ സൗമ്യ ബിജോയി നേതൃത്വം നല്‍കുന്ന സ്കൂള്‍ കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ മലബാര്‍ കോളേജ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. പ്രായ ഭേദമന്യെ ഏവര്‍ക്കും പഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. സംസാര വൈകല്യമുള്ള കുട്ടികള്‍ക്ക് സംഗീത പഠനത്തിലൂടെ അത് പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.
അധ്യാപികയായ സൗമ്യ ബിജോയി സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ചു. മൂന്ന് വയസുമുതൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. ഒപ്പം നൃത്തവും. സ്കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, പദ്യപാരായണം , കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ സൗമ്യയെ തേടിയെത്തി. കലോത്സവത്തില്‍ തുടർച്ചയായി അഞ്ചുവർഷം വയനാട് ജില്ലയിലെ കലാതിലക പട്ടം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ കലാകാരിയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്. ഒപ്പം ഉർദ്ദു പദ്യപാരായണത്തിൽ സംസ്‌ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നാട്ടിലും പുറത്തുമായി വലിയ നിരവധി സ്റ്റേജുകള്‍ക്കൊപ്പം ഒട്ടേറെ ആൽബങ്ങളിലും സൗമ്യ പാടിയിട്ടുണ്ട്. വിവാഹ ശേഷം ദുബായിൽ താമസിച്ചിരുന്ന കാലയളവിലായിരുന്നു കൈരളിയുടെ പുരസ്ക്കാരവും NTV അവതാരകയായതും.
പിണങ്ങോട് ഐശ്വര്യയില്‍
ശ്രീധരൻ സുചിത്ര ദമ്പതികളുടെ മകളായ സൗമ്യ
സംഗീത രംഗത്തെ കുലപതികളായ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ തുടങ്ങിയ പ്രതിഭകളുമായി വേദി പങ്കിട്ടിട്ടുണ്ട്. കൈരളി ടി വി യുടെ 'വോയ്സ് ഓഫ് UAE 2014 എന്ന അംഗീകാരം നേടിയ പ്രിയ ഗായിക. UAE യിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള മലയാളം ചാനൽ ആയ NTV യിൽ അവതാരകയായും പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് ബിജോയ്. മകള്‍ ശ്രദ്ധ. അഡ്മിഷനും മറ്റ് വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടുക.
9744037216




Leave a Reply