June 21, 2026

വയനാട് ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ഓക്ടോബര്‍ 10, 11 തിയതികളിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ഒക്ടോബര്‍ 10, 11  തീയ്യതികളിലായി നടക്കുന്നതാണ്. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കുമായി അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍, ചെസ്സ് എന്നീ ഇനങ്ങളിലും, പുരുഷന്‍മാര്‍ക്കുമാത്രമായി ഫുട്ബാള്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ് ആന്‍റ് ബെസ്റ്റ് ഫിസിക്ക്, ലോണ്‍ടെന്നിസ്, കബഡി എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് 6 മാസം കാലാവധിപൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്ക് ജില്ലാതല സിവില്‍ സര്‍വീസ് കായിക മേളയില്‍ പങ്കെടുക്കാവുന്നതാണ്.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍, സെപ്തംബര്‍ 30-ാം തീയ്യതി വൈകുന്നേരം 5 മണിക്കു മുന്‍പായി നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ എന്‍ട്രികള്‍, സാക്ഷ്യപ്പെടുത്തി ഓഫീസ് മേലധികാരികള്‍ മുഖേന, സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.  നിശ്ചിത തീയ്യതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി (ഫോണ്‍ 04936 202658) ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *