June 22, 2026

ദേശീയപാത 766: പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്നു സി.സി.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ദേശീയപാത 766ല്‍ പൂര്‍ണ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന പ്രമേയം പ്രത്യേക  നിയമസഭാസമ്മേളനം ചേര്‍ന്നു പാസാക്കി സൂപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ ഭാഗമാക്കണമെന്നു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം(സിസിഎഫ്) ജില്ലാ കമ്മിറ്റി കേരള, കര്‍ണാടക സര്‍ക്കാരുകളോടു  അഭ്യര്‍ഥിച്ചു. 
രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയെ ഒരു ജില്ലയെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കാണരുത്. നൂറ്റാണ്ടുകളായി  ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന വഴികളില്‍ യാത്രാനിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തുന്നതു ശരിയല്ല. കോടതി ഇടപെടലിലൂടെ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്തു  സര്‍ക്കാരുകള്‍ കാഴ്ചക്കാരായി ഒതുങ്ങരുത്. ജനഹിതം ജനപ്രതിനിധികള്‍ വഴി  നിയമസഭയിലാണ് പ്രതിഫലിക്കേണ്ടത്. ദേശീയപാത വിഷയത്തില്‍ നിയമസഭയില്‍ ഏകകണ്ഠമായ തീരുമാനം ഉണ്ടാകുകയും അത് സുപ്രീം കോടതിയില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കുകയും ചെയ്യണം. എങ്കില്‍ ജനം  ഭയപ്പെടുന്നതുപോലുള്ള  വിധി  സുപ്രീംകോടതി  പുറപ്പെടുവിക്കാനിടയില്ല. 
വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളും ഭരണസമിതി യോഗങ്ങളും വാര്‍ഡ്, ജില്ലാതല ഗ്രാമസഭകളും വിളിച്ചുചേര്‍ത്തു പ്രമേയം പാസാക്കണം. ഈ പ്രമേയങ്ങള്‍ സത്യവാങ്മൂലത്തിന്റെ ഭാഗമാക്കുന്നതു ഗുണം ചെയ്യും. ദേശീയപാതയിലെ യാത്രാപ്രശ്‌നത്തെ ജനകീയ പ്രശ്‌നമായി ഉയര്‍ത്തിയാല്‍  മാത്രമേ  കോടതിയില്‍നിന്നു ജനഹിതത്തിനൊത്ത  വിധി  ഉണ്ടാകൂവെന്നു യോഗം അഭിപ്രായപ്പെട്ടു. ദേശീയപാതയിലെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട് ബത്തേരിയിലും ജില്ലയുടെ ഇതര ഭാഗങ്ങളിലും നടന്നുവരുന്ന സമരങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കാനും പങ്കാളികളാകാനും  തീരുമാനിച്ചു. ചെയര്‍മാന്‍ സാലു ഏബ്രഹാം അധ്യക്ഷത  വഹിച്ചു.  ജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ. ജേക്കബ്, സെക്രട്ടരി ലോറന്‍സ് കല്ലോടി, കെ.എസ്.  ജോയി, ഷിബു മാവേലിക്കുന്നേല്‍, വിജി, ജോളി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *