പനി ബാധിച്ച ആദിവാസി യുവാവ് മരിച്ചു
പിണങ്ങോട് പന്നിയോറ കോളനിയിലെ ദാസൻ ലീല ദമ്പതികളുടെ മകൻ രാജേഷ് (22)ആണ് മരണപ്പെട്ടത്. എറണാകുളം അമൃത ഹോസ്പിറ്റൽ ജീവനക്കാരനാണ്. നാല് ദിവസം മുമ്പ് എറണാകുളത് നിന്നും വീട്ടിലെത്തിയ രാജേഷ് അമ്മയുടെ ബന്ധുക്കളുടെ തലശേരിയിലെ വീട്ടിൽ സന്ദർശനത്തിന് പോയതായിരുന്നു. അവിടുന്ന്പനി കൂടിയതിനെ തുടർന്നു ഹോസ്പിറ്റലിൽ എത്തിക്കുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പിണങ്ങോട് വസതിയിൽ എത്തിക്കും. നാളെയാണ് സംസ്കാരം. രാജേഷിനെ കൂടാതെ അഞ്ചു മക്കൾ ഉണ്ട് ദമ്പതികൾക്ക്.





Leave a Reply