June 23, 2026

ജനകീയ മത്സ്യകൃഷി; മത്സ്യകുഞ്ഞ് വിതരണം ചെയ്തു

0
IMG-20190925-WA0472.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പൊഴുതന: കേരള ഫിഷറീസ് വകുപ്പ്, ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊഴുതന പഞ്ചായത്തില കര്‍ഷര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എന്‍ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. 
ചെറിയ കുളങ്ങളിലെ മത്സ്യകൃഷി, ഫ്ലഡ് പാക്കേജ്, ശാസ്ത്രീയ മത്സ്യകൃഷി അടക്കമുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് വിതരണം നടത്തിയത്. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ശാസ്ത്രീയ കാര്‍പ്പ് കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ആസാം വാള കൃഷി, പുന: ചംക്രമണ മത്സ്യകൃഷി, ക്വാറി കുളങ്ങളിലെ കൂട്കൃഷി അടക്കമുള്ള ഒട്ടേറെ കൃഷി രീതികള്‍ ഫിഷറീസ് വകുപ്പിന്‍റെ സഹായങ്ങളോടെ ജില്ലയില്‍ നടന്നു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *