April 26, 2026

പയ്യംമ്പളളി പഞ്ചായത്ത് രൂപീകരിക്കണം. -കൊയിലേരി ഉദയ വായനശാല.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പയ്യംമ്പളളി, പുതിയിടം, ചെറൂര്‍, ചാലിഗദ്ധ, കൊയിലേരി,
ഊര്‍പ്പളളി, താന്നിക്കല്‍, വളളിയൂര്‍ക്കാവ്, വരടിമൂല, ഏറാളമൂല, പാല്‍വെളിച്ചം, ആറാട്ടുതറ
തുടങ്ങിയ കാര്‍ഷികമേഖലകള്‍ ഉള്‍പ്പെട്ട പയ്യംമ്പളളി പഞ്ചായത്ത് രൂപീകരിക്കണമെന്ന് കൊയിലേരി ഉദയവായനശാല ഭരണസമിതിയോഗം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ഉള്‍പ്പടെ ഗ്രാമീണമേഖലയുടെ വികസനത്തിന് ലഭിക്കുന്ന ഫണ്ട് മുനിസ്സിപാലിറ്റിയായതോടെ വളരെയധികം കുറവ് സംഭവിക്കുകയും കാര്‍ഷികമേഖല ഉള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ട്. മാനന്തവാടി മുനിസ്സിപ്പാലിറ്റി വിഭജിച്ച് പയ്യംമ്പളളി പഞ്ചായത്ത് നിലവില്‍ വരുന്നതോടെ പ്രദേശത്തിന്റെ സമഗ്രമാറ്റത്തിന് വഴിതെളിക്കുമെന്ന് കൊയിലേരി ഉദയ വായനശാല യോഗം വിലയിരുത്തി. കമ്മനമോഹനന്‍, ഷാജി തോമസ്, ലാജി ജോണ്‍, അലക്‌സ് കല്‍പ്പകവാടി, ഷിബു മഠയത്തറ, അശോകന്‍ കൊയിലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *