നിർമ്മാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത: സംസ്ഥാന ജില്ലാ ഭരണകൂടം ഇടപെടണം: ജെ.എസ്.എസ്.
.
വയനാട് ജില്ലയിൽ നിർമ്മാണമേഖലയിലെ അംസ്കൃത വസ്തുക്കളായ
കല്ല്, മെറ്റൽ, മണൽ എന്നിവയുടെ നിർമ്മാണത്തിന് ഏർപ്പെടുത്തിയ നിരോ
ധനം ഉടനെ പിൻവലിക്കണമെന്ന് ജെ.എസ്.എസ്. വയനാട് ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദോഷം വരാത്തരീതിയിലും പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിലുള്ള കരിങ്കൽ ഖനനം നടത്തുവാനും,
ദേശീയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാടുകൾക്കും നിയ
മാനുസ്യതമായും കരിങ്കൽ ഖനനം നടത്തുവാൻ അനുവദിക്കണം. പ്രളയം
മൂലം തകർന്ന സാമ്പത്തിക പ്രശ്നങ്ങളിൽ കൂടിയാണ് വയനാട്ടിലെ കൃഷി
ക്കാരും, കച്ചവടക്കാരും സാധാരണക്കാരും. പ്രളയംമൂലം – ക്വാറികൾക്ക്
കൊടുത്ത സ്റ്റോപ്പ് മെമ്മോ പിൻവലിക്കുകയും ക്വാറി പ്രവർത്തനത്തിന് അനു
മതി നൽകുകയും വേണം. പ്രളയത്തിന് മുമ്പ് കല്ലിനും മെറ്റലിനും മണലിനും
ഉണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും പട്ടികയിൽ നമുക്ക് കാണാം.
അയൽജില്ലകളായ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ്
ഇപ്പോൾ നൂറ് കണക്കിന് കരിങ്കല്ലാണ് ജില്ലയിലേക്ക് വരുന്നത്. ടോറസ് ലോറിക
ളിൽ 20നും 30നും ഇടയിലുള്ള ടൺകണക്കിന് ലോഡ് വരുമ്പോൾ വയനാട്
ജില്ലയിലെ റോഡുകൾക്കും പരിസ്ഥതിക്കും വൻ നാശനഷ്ടങ്ങളാണ് വരുന്നത്.
വയനാട് ജില്ലയിൽ തന്നെയുളള ടിപ്പർ തൊഴിലാളികൾക്കും നിർമ്മാണമേഖല
യിലെ മറ്റ് തൊഴിലാളികൾക്കും ജോലി ഇല്ല എന്നു തന്നെ പറയാം. വയനാട്
ജില്ലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന റോഡ് വികസന പ്രവർത്തികൾ
യഥാസമയത്തിന് പൂർത്തീകരിക്കുന്നതിൽ തടസ്സവും ഉണ്ടാകുകയും ചെയ്യും.
വീട്, കെട്ടിട നിർമ്മാണം പ്രളയം മൂലം സംഭവിച്ച് കേടുപാടുകൾക്ക് പോലും
പണി നടത്തുവാൻ വൻവിലകയറ്റം മൂലം സാധിക്കുന്നില്ല. പൊതുവെ സാമ്പ
ത്തികമാന്ദ്യം അനുഭവിക്കുന്ന വയനാട്ടുകാർക്ക് അസംസ്കൃത വസ്തുക്കളുടെ
വൻവിലവർദ്ധനവും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു. കരിങ്കൽ മെറ്റൽ
മണൽ എന്നിവയുടെ വിലനിയന്ത്രിക്കുകയും ഖനനം നിർത്തുന്നതിന് മുൻപു
ളള വിലയെക്കാൾ കുറഞ്ഞ വിലക്ക് നിർമ്മാണത്തിന് വേണ്ടി അസംസ്ക്യത
വസ്തക്കൽ ലഭ്യമാക്കണമെന്നും ജെ.എസ്.എസ്. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വിനോദ്കുമാർ, വൈസ് പ്രസിഡ
ണ്ട്, ലിബിൻ ജോസ്, സുലൈമാൻ ..പി, എ.കെ മഹമ്മൂദ്, പ്രമൻ എന്നിവർ
പങ്കെടുത്തു.





Leave a Reply