May 19, 2024

മൂലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടി വേണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം.

0
Img 20190927 Wa0266.jpg
കൽപ്പറ്റ:
വയനാട് ബത്തേരി മൂലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ
മാനേജ്മെന്റിനും, അധ്യാപകർക്കും എതിരെ കർശന നടപടി
എടുക്കണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം (സി പി റ്റി ) വയനാട്.
വിദ്യാലയത്തിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്.
വിദ്യാർത്ഥികൾക്ക് നിരന്തരമായ മാനസിക ശാരീരിക പീഡനം
ഉണ്ടാവുന്നത് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ രേഖാമൂലം ബന്ധപ്പെട്ട
അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്, ഇതു സംബന്ധിച്ച്
മാതാപിതാക്കൾ പോലിസിലും ചൈൽഡ് ലൈനും, ചൈൽഡ് പ്രൊട്ടക്ഷൻ
യുണിറ്റിനും പരാതി നൽകിയിട്ടുണ്ട്.
മുലങ്കാവിലെ വിദ്യാലയങ്ങളിൽ വ്യാപകമായി ലഹരി മാഫിയകളുടെ
ഇടപെടൽ സംബന്ധിച്ച് അധിക്യതർ അന്വേഷണം നടത്തണം, ഈ അടുത്തു
മൂലൻങ്കാവ് ഓട പളം കവലയിൽ നിന്നും കുട്ടികൾക്ക് ലഹരി
വസ്തുക്കൾ വിൽപ്പന നടത്തിയതിനു പോലീസ് ആ കട അടച്ചു സീൽ
ചെയ്തു. ആ വ്യക്തി ഇന്ന് റീമാന്റിൽ ആണ്
വിദ്യാർത്ഥികളെ കാണാതാവുന്നതും, ആത്മഹത്യക്ക് ശ്രമിക്കുകയും,
ചെയ്യുന്നത് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ നിത്യസംഭവമായി.
മാറിയിരിക്കുന്നു. –
ഇത്തരം വിഷയങ്ങളിൽ മാതാപിതാക്കൾ വളരെയധികം
ജാഗരൂകരായിരിക്കണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം അറിയിച്ചു.
കഴിഞ്ഞ മാസം ഈ സ്കൂളിലെ ഒമ്പതാം ക്ലാസ്സ്  വിദ്യാർത്ഥി ആത്മഹത്യ
ചെയ്തതുമായി ബന്ധപ്പെട്ട് മാനേജ്മെൻറിനും അധ്യാപകർക്കും എതിരെ
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടി ആത്മഹത്യ ചെയ്തത് അധ്യാപകരുടെയും, മാനേജ്മെൻറിൻറയും
പീഡനം മൂലം ആണ് എന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ എസ്
പിക്കും, കലക്ടർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ
അന്വേഷണം നടക്കുന്നുണ്ട്.
നിസ്സാര കാര്യങ്ങൾക്ക് പോലും കുട്ടികളെ ക്ലാസ്സിന് പുറത്തും വെയിലത്തും
ഗേറ്റിന് വെളിയിലും മണിക്കുറുകളോളം നിർത്തുന്നതടക്കം
നിയമ വിരുദ്ധവും പ്രാകൃതവുമായി ശിക്ഷാ നടപടികൾ പ്രയോഗിക്കുന്നതിൽ  രക്ഷാകർത്താക്കൾക്ക് വ്യാപകമായ പ്രതിഷേധമുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമുളള നിയമമേ ഇവിടെ നടക്കൂ  എന്ന
മാനേജരുടെ നിലപാടും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. ഇതിനെത്തുടർന്നുള്ള സംഘർഷവും നിത്യ
സംഭവമായി മാറിയിരിക്കുകയാണ്. കുട്ടികളെ രാവിലെ വരുമ്പോൾ
 കോംബൗണ്ടിലേക്കു കടത്തി വിടാതെ ഗേറ്റിൽ തടഞ്ഞു വെക്കുന്നത്
കാരണം കുട്ടികൾ മുലങ്കാവ് ടൗണിൽ വിവിധ കടകളുടെ വരന്തകളിലാണ് 
 നിൽക്കുന്നത്. ഇത് പലരും മുതലെടുക്കുന്നുണ്ട്. ഈ
സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്നതിനു ഭീമമായ പണം
ഈടാകുന്നുണ്ടെങ്കിലും കുടിവെള്ളം ചൂടുവെള്ളം,ഫാൻ ഇവയൊന്നും
ഇല്ല. ഹോസ്റ്റലുകളിൽ വിദ്യാർത്ഥികളെ കുത്തി
നിറച്ചിരിക്കുകയാണ്,ഷിറ്റുകൾ കൊണ്ട് കെട്ടിമറച്ചിരിക്കുന്ന ഇവിടെ
യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ല. ഇതിന്റെ നടത്തിപ്പിന്
ആവശ്യമായ ലൈസൻസ് പോലുള്ളവ ഈ സ്ഥാപനത്തിനുണ്ടോയെന്നു
സംശയമാണ് പ്രതിമാസം 15000 രൂപ ഹോസ്റ്റൽ ഫീസ് വാങ്ങിയിട്ടും
യാതൊരു സൗകര്യവും ഇല്ലാത്തതിനെക്കുറിച്ചു മക്കളുടെ ഭാവിയെ
ഓർത്ത് മാതാപിതാക്കൾ പരാതി പെടുന്നില്ല. അഥവാ പരാതിപ്പെട്ടാൽ
പിന്നീട് ആ വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമാക്കി പ്രതികാര നടപടികൾ
ഇവരുടെ ഭാഗത്തുനിന്ന് നടത്തുന്നുണ്ട്. വയനാട് ജില്ലയിലെ സി ബി എസ്
ഇ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പ്രശ്നബാധിതമായ സ്ഥാപനമായി
ഗ്രീൻ ഹിൽ സ്കൂൾ മാറിയ സാഹചര്യത്തിൽ അടിയന്തിരമായി
ബാലാവകാശ കമ്മിഷനും, മറ്റു ബന്ധപ്പെട്ട അധികാരികളും ഉടൻ നടപടി
സ്വീകരിക്കണമെന്നും മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കണമെന്നും സി.
പി.റ്റി ആവശ്യപ്പെട്ടു. പീഡനങ്ങൾക്ക്ക്കെതിരെ കിട്ടിയ പരാതിയുമായി
ചൈൽഡ് പ്രൊട്ടക്റ്റ് ടീം വയനാട് മുന്നോട്ടു പോകും, ഹൈസ്കൂൾ
വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും പരിക്കേറ്റ്
ആശുപ്രതിയിലാവുന്നതും കുറവല്ല. സൗമ്യനും സൽസ്വഭാവിയുമായ
ഒൻപതാം ക്ലാസ്സുകാരൻ ഈയിടെ ആത്മഹത്യ ചെയ്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടും മാനസിക പിഡനം മൂലമാണെന്ന്
മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടിയുടെ ആത്മഹത്യക്കു ശേഷം സി.
സി റ്റി വി ഹാർഡ് ഡിസ്ക് പലതും കേടായ നിലയിൽ കാണുകയും
തുടർന്നുള്ള പല നടപടികളും ദുരുഹതയുയർത്തുന്നതുമായിരുന്നു.
സ്കൂളിന്റെ അനുമതി റദ്ദാക്കാവുന്ന തരത്തിലുള്ള കുറ്റകത്യങ്ങളാണ്
ഇവിടെ നടക്കുന്നത്. പലതും ക്യാഷ് കൊടുത്തു ഒതുക്കി തീർക്കുകയും
ഉന്നത പിടിപാടുകൾ ഉള്ള വ്യക്തിയുമാണ് സ്കൂൾ മാനേജർ.മാനേജ്മെമെന്റിനെതിരെ കർശന നടപടി ഉണ്ടാവണമെന്ന്  സി .പി .ടി  ഭാരവാഹികൾ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *