സ്വദോധിമി ട്രൈബല്‍ റിസോഴ്സ് സെന്‍റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ബത്തേരി: പട്ടിക വര്‍ഗ്ഗ മേഖലയിലെ യുവതീ യുവാക്കളെയും കുട്ടികളേയും ലക്ഷ്യം വെച്ചു കൊണ്ട് സുല്‍ത്താന്‍ ബത്തേരി ഈരം കൊല്ലി കോളനിയില്‍ രൂപീകരിച്ച കുടുംബശ്രീ ജില്ലാ മിഷന്‍റെ സ്വദോധിമി ട്രൈബല്‍ റിസോഴ്സ് സെന്‍ററിന്‍റെ ഉദ്ഘാടനം സബ്.കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐ എ എസ് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിലും കായിക മേഖലയിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് കോളനികളില്‍ മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് റിസോഴ്സ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗപ്രദമായ ലൈബ്രറിയും കുടുംബശ്രീ സ്നേഹിത വഴിയുള്ള കൗണ്‍സിലിംഗും റിസോഴ്സ് സെന്‍ററില്‍ ലഭ്യമാകും.കോളനിയില്‍ ട്യൂഷന്‍ക്ലാസ്സ് ബാലസഭാ പ്രവര്‍ത്തനങ്ങളുടെ വ്യാപനം തുടങ്ങിയവയെല്ലാം ഇതുവഴി നടക്കും. ڇഞങ്ങള്‍ക്കും പറയാംڈ എന്നര്‍ത്ഥം വരുന്ന സ്വദോധിമി എന്ന നായ്ക്ക ഭാഷയിലെ പേരാണ് റിസോഴ്സ് സെന്‍ററിന് നല്‍കിയത്. യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം , മത്സര പരീക്ഷാ പരിശീലനം ,കായിക പരിശീലനം തുടങ്ങിയവ ഉള്‍പ്പടെ നിലവില്‍ ജില്ലാ മിഷന്‍ നല്‍കി വരുന്നുണ്ട്. ജില്ലയില്‍ പട്ടിക വര്‍ഗ്ഗ മേഖലയില്‍ ഇടപെടുന്നതിന്‍റെ ഭാഗമായി നൂറ്റി ഇരുപത് യൂത്ത് ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു അധ്യക്ഷം വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയപ്രകാശ്,കൗണ്‍സിലറായ പി.റഷീദ്, ഊരുമൂപ്പന്‍ കുറുക്കന്‍,കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ജയേഷ് വി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സന്ധ്യ എം ഡി, റിസോഴ്സ് പേഴ്സണ്‍ അംലിന്‍.എ, സ്നേഹിത കൗണ്‍സിലര്‍ ഗ്ലിമ.എം എസ്, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Leave a Reply