May 5, 2024

ജനസാഗരമായി ബത്തേരി: സമരത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങള്‍ നാളെയെത്തും.

0
Img 20190929 Wa0255.jpg
 
സുല്‍ത്താന്‍ബത്തേരി: ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച കേരള ക്രിക്കറ്റ് താരങ്ങള്‍ എത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനുയോഹന്നാന്‍, ഐ പി എല്‍ താരം പി പ്രശാന്ത്, മുന്‍ കേരള ടീം കോച്ച് ബാലചന്ദ്രര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 250-ാളം ക്രിക്കറ്റ് താരങ്ങളാണ്  സമരപന്തല്‍ സന്ദര്‍ശിക്കുക എന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി നസീമ, മുന്‍ എം എല്‍ എ പി കൃഷ്ണപ്രസാദ്, നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു, കര്‍ണ്ണാടക യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഉമാ മഹേശ്വര, പ്രഭാകരന്‍ നായര്‍,
 കെ. എല്‍ പൗലോസ്, കെ. വി ഉസ്മാന്‍, പി. കെ. സത്താര്‍, നജുമുദ്ദീന്‍ ദാരിമി, ലെനിന്‍, അഭിജിത്ത്, നജീബ് കാന്തപുരം, പി പി എ കരീം, പ്രഭാകരന്‍ നായര്‍, പി. വി കുഞ്ഞുമുഹമ്മദ്, റഹീന, ഫാ. ജോസഫ് പി വര്‍ഗീസ്, ഫാ. ലിന്‍സ് ചെറിയാന്‍, ഫാ. സെബാസ്റ്റിന്‍, കെ. സി. കെ തങ്ങള്‍, അമീര്‍ ഗൂഡല്ലൂര്‍, സോമസുന്ദരം, ഒ. കെ. ജോണി, പി. സി. ജോയി, കെ. എല്‍ പൗലോസ്്, റെജി, മുഹമ്മദ് മുഹ്‌സിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു.
ഇന്ന് സമര പന്തലിലെത്തിയവർ
എരുമാട് യുവജന കൂട്ടയ്മ, ടിബ്ബർ മർച്ചന്റ് അസോസിയേഷൻ, അബേകർ മക്കൾ കക്ഷി തമിഴ്നാട് ,സോമിൽ ഓണേഴ്സ് അസോസിയേഷൻ, തെടുവട്ടി റസിഡന്റ് അസോസിയേഷൻ, കിളിക്കൂട് സ്വയശ്രയസംഘം, കോളിയാടി സെന്റ് പിറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്താഡോക്സ് പള്ളി, തെടുവട്ടി റസിഡന്റ് അസോസിഷേൻ, സെന്റ് മേരിസ് ഓർത്താഡോക്സ്കത്തിഡ്രൽ പള്ളി, ബത്തേരി സെന്റമേരി സ്‌ യാക്കോബായ പള്ളി, പള്ളി കണ്ടി നിവാസികൾ, ബ്ലൂ ഹിൽസ് ക്ലബ്ബ് എരുമാട്, ബൂള്ളറ്റ് റൈഡേഴ്സ് അസോസിയേഷൻ ,ജമാ അത്തെ ഇസ്ലാമി വനിത വിഭാഗം, ബത്തേരി സൗഹൃത സദസ്സ്, ബത്തേരിഗ്ലേബൽ കേരള പ്രവാസി സംഘം ,പഴശ്ശി സിഡന്റ് അസോസിയേഷൻ, കല്ലുമൂക്ക് പ്രദേശവാസികൾ, സർഗ്ഗവേദി ആർട്സ് ആന്റ് സ്പേർട്ട്സ് ക്ലബ് കൊളഗപ്പാറ, ബത്തേരി ഇത്തിഹാദ് സ്പേർട്സ് ക്ലബ്, എരുമാട് പൗരസമിതി, ആബുലൻസ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് യൂണിയൻ, ബത്തേരി സെന്റ് മേരിസ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ, വ്യാപാരി വ്യവാസായി എ കോപന സമിതി യൂത്ത് വിംങ് കമ്പാളക്കെല്ലി, വ്യാപാരി വ്യവാസായി എ കോപന സമിതി മനന്തവാടി യൂണിറ്റ്, ദാറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ബിനാച്ചി ടിപ്പർ ഒണോഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ, എസ്.വൈ.എസ്.ബത്തേരി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സമര പന്തലിൽ എത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *