September 4, 2026

ആദിവാസി സാക്ഷരത: ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
 

വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍ തലത്തില്‍ ആരംഭിക്കും.  ഇരുപത് പഠിതാക്കള്‍ക്ക് ഒരു ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ 1300 എസ്.റ്റി   ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.  ഇതിന്റെ ഭാഗമായി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും കണ്‍വീനര്‍മാരുടെയും അവലോകന യോഗം ചേര്‍ന്നു.  യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു.   പദ്ധതിയുടെ ഗ്രാമപഞ്ചായത്ത്തല കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.പി ശശിധരന്‍, ഗിരിജാ സുന്ദരന്‍, ഏ.സി ഉണ്ണികൃഷ്ണന്‍, എന്‍.റ്റി ജോണ്‍, ചന്ദ്രന്‍ കെനാത്തി, കെ.എ ഫിലോമിന, അരവിന്ദന്‍ ബത്തേരി, പി.ഹരിദാസന്‍, പി.മൊതു, ടി.എന്‍ രവി, സിബില്‍സാബു, കെ.കെ ചന്ദ്രശേഖരന്‍, കെ.എച്ച് ഹര്‍ഷിദ,  എം.ദിവാകരന്‍, ഒ.വി പവിത്രന്‍, സി.ബി സൗമ്യ, കെ.എച്ച്ഹര്‍ഷിദ, എം.ജമീര്‍, കെ.ഉസ്മാന്‍, കെ.റ്റി സദാശിവന്‍, ചന്ദ്രമതി ടീച്ചര്‍, എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.   ഫീല്‍ഡ് പബ്ലിസിറ്റി ജില്ലാ ഓഫീസര്‍ പി. ഉദയകുമാര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു.  സാക്ഷരതാ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍ സ്വാഗതവും പി.വി ജാഫര്‍ നന്ദിയും പറഞ്ഞു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *