August 14, 2026

ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തിയേഴാം വാർഷികമാഘോഷിച്ചു

0
IMG-20200203-WA0325.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ദ്വാരക  സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തിയേഴാം വാർഷികവും വിരമിക്കുന്ന ഹൈസ്കൂൾ  പ്രധാന അധ്യാപിക മോളി ജോസിനും ഓഫീസ് സ്റ്റാഫ്  ഗ്രേസി സ്റ്റാനിക്കും യാത്രയയപ്പും നൽകി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നോർബർട്ടൈൻസ്  സഭയുടെ പ്രിലേറ്റ് .ഫാ. വിൻസെൻറ് മട്ടമ്മേൽ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റ്റി. ഉഷാകുമാരി വിരമിക്കുന്നവരെ ആദരിച്ചു. സർവീസിൽ  25 വർഷം പൂർത്തിയാക്കിയ സ്കൂൾ  പ്രിൻസിപ്പൽ ഡോ.ഷൈമ റ്റി ബെന്നി,  അധ്യാപിക ബിജി എം അബ്രഹാം എന്നിവരെ ആദരിച്ചു. സംസ്ഥാനതലത്തിൽ വിജയികളായ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു .സ്കൂൾ മാനേജർ ഫാ. ഷൈജു അയിലൂക്കാരൻ, ബ്ലോക്ക് മെമ്പർ എം. പി വത്സൻ, പി.ടി.എ പ്രസിഡണ്ട് റെജി പുന്നോലിൽ, സജിമോൻ ഇ.ജെ, അജീഷ് ജോസഫ് , സജി ജോൺ, എൽസി കെ എൽ, സിസ്റ്റർ മേരി ജോസ് , മുഹമ്മദ് അമീൻ, മുഹമ്മദ് സിനാൻ കെ എസ് ,മോളി ജോസ്, ഗ്രേസി സ്റ്റാൻനി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *