ശോഭയുടെ മരണം കൊലപാതകമെന്ന് സംശയം:സമഗ്ര അന്വേഷണം വേണമെന്ന് ഗ്രാമസഭാ പ്രമേയം
മാനന്തവാടി : –
കുറുക്കൻ മൂല കളപ്പുര കോളനിയിലെ ശോഭയുടെ ദുരൂഹമരണം
കൊലപാതകമെന്ന്
സംശയം.
സമഗ്ര അന്വേഷണം വേണമെന്ന് ഗ്രാമസഭാ പ്രമേയം. മരണത്തിൽ ദൂരഹതയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി നഗരസഭ കുറുക്കൻമൂല ഡിവിഷൻ ഗ്രാമസഭ പ്രമേയം പാസാക്കിയതോടെപ്പം ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകി.
സംഭവ ദിവസം രാത്രി 10 മണിക്ക് ശോഭയെ ഫോൺ വിളിക്കുകയും കൂട്ടികൊണ്ട് പോവുകയും ചെയ്തതായി ശോഭയുടെ സഹോദരി സാക്ഷ്യപ്പെടുത്തുന്നതോടെ രാത്രിയിൽ അടിപിടിയുടെയും സ്ത്രീയുടെ അലർച്ചയും കേട്ടതായും പ്രദേശവാസികളും പറയുന്നു.
കുറ്റക്കാർ ആരായാലും കണ്ടു പിടിക്കണമെന്നും നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്നും ഗ്രാമസഭ ഉദ്ഘാടനം ചെയ്ത നഗര സഭ ചെയർമാൻ വി.ആർ.പ്രവീജ് പറഞ്ഞു.വാർഡ് കൗൺസിലർ ജേക്കബ് സെബാസ്ത്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ ഉണ്ണികൃഷ്ണൻ സംസാരിച്ചു.ആക്ഷൻ കമ്മിറ്റി ചെയർമാനായി ജേക്കബ് സെബാസ്റ്റ്യനെയും കൺവീനറായി ഷാജി പൊൻപാറയെയും തിരഞ്ഞെടുത്തു. ശോഭയെ വിളിച്ച ഫോൺകോളുകളെ പറ്റിയുള്ള അന്വഷണത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മരണകാരണം വ്യക്തമാവുകയും ചെയ്യും. മരണത്തിൽ ദുരൂഹതയുണ്ടന്നും അന്വഷണം നടക്കുന്നതിനിടെ മരണം ഷോകേറ്റാണന്ന് വരുത്തി തീർക്കാനും പ്രചരിപ്പിക്കാനും ശ്രമം നടന്നതായും ബി.ജെ.പി. ആരോപിച്ചു.




Leave a Reply