September 3, 2026

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് 15 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
സാമൂഹ്യ സുരക്ഷാ/വിവിധ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മസ്റ്ററിംഗ്  നടത്തുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  ജില്ലയില്‍ ഇതുവരെ പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യാത്ത ഉപഭോക്താക്കള്‍ അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
        മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളി, അനുബന്ധ തൊഴിലാളി വിധവ പെന്‍ഷണര്‍മാരില്‍ മസ്റ്റര്‍ ചെയ്യാത്തവര്‍ ആധാര്‍, മത്സ്യതൊഴിലാളി പെന്‍ഷന്‍ ബുക്ക് എന്നിവ സഹിതം ഫെബ്രുവരി 15 നകം അക്ഷയകേന്ദ്രം മുഖേന മസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് മേഖല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *