April 18, 2024

ഇനി വയോ ബജറ്റും; പ്രായമേറിയവര്‍ക്ക് മുന്തിയ പരിഗണനയെന്ന് ധനമന്ത്രി

0
Prw 1153 Panchayath Dinaghosham Manthri Thomas Issac Ulkhadanam Cheyunnu.jpg
ഇനി വയോ ബജറ്റും; പ്രായമേറിയവര്‍ക്ക് മുന്തിയ പരിഗണനയെന്ന് ധനമന്ത്രി

കല്‍പ്പറ്റ: സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പരിശോധിച്ച് അവയില്‍ എത്ര തുക വയോജനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ടെ് പരിശോധിച്ച് ഓരോ വര്‍ഷവും അതു വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സര്‍ക്കാരിന്റെ പ്ലാനില്‍ സ്ത്രീകളുടെ ക്ഷേമത്തിനുള്ള നീക്കിയിരുപ്പ് വര്‍ധിപ്പിച്ച രീതിയിലായിരിക്കും ഇത്. ജെന്‍ഡര്‍ ബജറ്റ് മാതൃകയില്‍ സര്‍ക്കാര്‍ എല്‍ഡര്‍ ബജറ്റിനും തുടക്കമിടുകമാണ്. കേരളത്തിലെ പ്രായം ചെവര്‍ക്ക് ലഭിക്കു പരിഗണന വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വയോ ക്ലബുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. പ്രായമേറുംതോറും ഒറ്റപ്പെടല്‍ അനുഭവിക്കു വയോജനങ്ങളുടെ ക്ഷേമത്തിനും അവര്‍ക്ക് ഒഴിവു സമയം ക്രിയാത്മകമായി ചെലവഴിക്കാനും ഉതകുന്ന പദ്ധതികളാണ് ഇനി നടപ്പിലാക്കാന്‍ പോകുന്നത്. ഇപ്പോള്‍ പല പഞ്ചായത്തുകളിലും വയോജനങ്ങള്‍ക്കായുള്ള പകല്‍വീട് മാതൃകയിലാണ് ഈ പദ്ധതിയും ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *