June 13, 2026

പഠന മികവിന്‍റെ ഉത്സവമായി തരിയോട് ജി എല്‍ പി സ്കൂളില്‍ പഠനോത്സവം

0
IMG-20200227-WA0413.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാവുംമന്ദം: വിദ്യാര്‍ത്ഥികളുടെ പഠനാനുഭവങ്ങളുടെ ആവിഷ്ക്കാര വേദിയായ പഠനോത്സവം തരിയോട് ജി എല്‍ പി സ്കൂളില്‍ പഠന മികവിന്‍റെ ഉത്സവമായി. പഠന മികവുകള്‍ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്‍റെയും മുമ്പില്‍ അവതരിപ്പിച്ച പഠനോത്സവം പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
കൊച്ചു കൊച്ചു കഥകൾ, പരീക്ഷണങ്ങള്‍, പാട്ടുകൾ, നാടകങ്ങൾ, പ്രദർശനങ്ങൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ തുടങ്ങിയവ കുട്ടികളിലെ പ്രതിഭകളെ വിളിച്ചോതുന്നതായി. രക്ഷിതാക്കള്‍ക്കൊപ്പം പ്രദേശവാസികളും ഈ മികവിന്‍റെ ഉത്സവം കാണാനെത്തിയിരുന്നു. 
തരിയോട് സഹകണ ബാങ്ക് പ്രസിഡന്‍റ് കെ എന്‍ ഗോപിനാഥന്‍, സെക്രട്ടറി തോമസ്, അഷ്റഫ് തയ്യില്‍, എന്‍ ടി രാജീവന്‍, സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന ഫൈസല്‍, ടി സുനിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, എം ബി അമൃത, സ്മൈല ബിനോയ്, ജസീന ജംഷിദ്, കെ വി മനോജ്, കണ്ണന്‍, രഞ്ജിനി അനീഷ്, ഷരീഫ സുലൈമാന്‍, ഷംന ഹംസ, ഷീന, രാഖിയ, ഡയാന, രാധിക, പ്രജുഷ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍ സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *