June 20, 2026

കാഴ്ച്ചയില്ലാത്ത ആദിവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല

0
IMG-20200405-WA0470.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: 
     കാഴ്ച്ചയില്ലാത്ത ആദിവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല .   തിരുനെല്ലിയിലെ വെള്ളറ കാട്ടു നായ്ക്കകോളനിയിലെ രാജു (60 )ആണ് രണ്ട് കണ്ണിനും കാഴ്ച്ചയില്ലാതെ ശരീരം പാതി തളർന്ന് കിടക്കുന്നത് .ഇയാളുടെ രണ്ട് കാലുകൾക്കും   സ്വാധീനമില്ല.  കാട്ടിക്കുളം വെള്ളാഞ്ചേരി കോളനിയിലായിരുന്നു സ്ഥിരതാമസം. 
 മുന്ന് വർഷത്തോളമായി തിരുനെല്ലി വെള്ളറയിലാണ് താമസമെന്ന്   ഭാര്യ ശാന്ത    പറഞ്ഞു. 65 വയസ് കഴിഞ്ഞ മിക്ക ആൾക്കാരും പുറത്ത് കൂലി പണിക്ക് പോകുകയും പെൻഷൻ വാങ്ങുന്നവരുമാണ്. ചെറിയ തോതിൽ പോലും ശരീര െെ കല്യമുള്ളവർ ക്ഷേമ പെൻഷനും  മറ്റ് ആനുകൂല്യങ്ങളും വാങ്ങുമ്പോൾ അർഹതയുള്ള രാജുവിന് ലഭിക്കാനുള്ള ക്ഷേമ പെൻഷൻ പോലും  ലഭിക്കാൻ നടപടിയില്ല .രാജു- ശാന്ത ദമ്പതികളെ സംരക്ഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയാണ് . മറ്റ് പല ബിസിനസും തൊഴിലുമുള്ള ആൺകുട്ടികൾ സംരക്ഷിക്കുന്ന മാതാപിതാക്കൾക്ക് പോലും അനർഹമായാണ് ക്ഷേമ ആനുകൂല്ല്യങൾ വാങ്ങിയെടുക്കുന്നത് ഇതേ കോളനിയിൽ തന്നെ വിധവകളായവർക്കും വൃദ്ധർക്കും    ക്ഷേമ പെൻഷൻ ഇല്ലന്നാണ് പരാതി. തിരുനെല്ലിയിൽ തന്നെ രണ്ട് പെൻഷൻ വാങ്ങുന്ന നിരവധിയാളുകളും നിലവിലുള്ളപ്പോഴാണ് കാഴ്ച്ചയില്ലാത്ത രാജുവിന് ഒരാനുകൂല്യം ലഭിക്കാത്തത്.  അർഹത പെട്ടവർക്ക് ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുമെന്നാണ് സർക്കാർ വാദം. എന്നാൽ രാജുവിന്റെ കാര്യം ഇതുവരെ അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *