ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രതിപക്ഷ സംഘടനകള്‍ക്ക് മാത്രം: ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
കൽപ്പറ്റ: കോവിഡ് 19ന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിന്‍റെ ഭാഗമായി യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അടക്കമുള്ള സംഘടനകള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഭരണ സംവിധാനങ്ങളെയും പോലീസിനെയും ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും ഭരണാനുകൂല സംഘടനക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്ന ജില്ലാ ഭരണകൂടം സിപിഎമ്മിന്‍റെ കയ്യിലെ കളിപ്പാവയായി മാറിയെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ ആരോപിച്ചു.
മരുന്നില്ലാതെ കഷ്ടതയനുഭവിക്കുന്ന
രോഗികൾക്ക് മരുന്നുകള്‍ എത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ തടയുകയും കേസെടുക്കുകയും ചെയ്യുന്ന പോലീസും അധികാരികളും യൂണിഫോമിട്ട് ഡി വൈ എഫ് ഐ നടത്തുന്ന നിയമ വിരുദ്ധമായ പ്രവർത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വളണ്ടിയര്‍ നിയമനങ്ങളിലടക്കം ജില്ലാ ഭരണകൂടം നീതി കാണിക്കുന്നില്ല. കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം വിതരണമടക്കം ഇവര്‍ യൂണിഫോമിൽ നടത്തുന്നതും തടയാന്‍ തയ്യാറാവുന്നില്ല. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ സംഘടനകള്‍ക്കും അവസരം നല്‍കുന്നതിനോട് യൂത്ത് ലീഗിന് വിയോജിപ്പില്ല. ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളൊരുക്കുന്നതിനും പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിനും വൈറ്റ്ഗാര്‍ഡ് സജീവമായി പ്രവര്‍ത്തിച്ചിരുന്നത് ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിവുള്ളതാണ്. ഇക്കാര്യങ്ങളില്‍ അടിയന്തിരമായ നടപടികള്‍ ഉണ്ടാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു…





Leave a Reply