April 22, 2026

പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി

0
By ന്യൂസ് വയനാട് ബ്യൂറോ
പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് പിടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി സി.സി സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അവരുടെ വ്യക്തിപരമായ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. ജനങ്ങളുടെ അടിയന്തര പ്രാധാന്യമുള്ള വികസന ആവശ്യങ്ങൾക്ക് വേണ്ടിയാണ്. ചുവപ്പ് നാടയുടെ നീരാളി പിടിത്തത്തിൽ കുരുങ്ങാതെ, ജനങ്ങൾക്ക് വേഗത്തിൽ അനുഭവഭേദ്യമാകുന്ന വികസന പ്രവർത്തനങ്ങൾക്ക് അവസാനം കുറിക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ തുഗ്ളക്ക് പരിഷക്കാരങ്ങൾ കൊണ്ട് തകർത്തു തരിപ്പണമാക്കിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ബാക്കിപത്രമാണ് കോവിഡ് – 19ന്റെ മറവിൽ നടത്തുന്ന ഈ കയ്യിട്ടു വാരൽ. കേരളം പോലെയുള്ള സംസ്ഥാന ങ്ങൾക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് സംഘ പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നല്കാനുള്ള ഗൂഢ നീക്കം ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏബ്രഹാം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *